20 April Saturday

യുവത കേരള ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർമാർ: മന്ത്രി മുഹമ്മദ്‌ റിയാസ്‌

സ്വന്തം ലേഖകൻUpdated: Wednesday May 24, 2023

തിരുവനന്തപുരം> മലയാളി യുവത കേരള ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർമാരായി മാറുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ടൂറിസം ക്ലബ്ബിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 382 കോളേജുകളിൽ ടൂറിസം ക്ലബ്ബ്‌ ആരംഭിച്ചു. 18,000 പേർ അംഗങ്ങളായി. www.tourismclubkerala.org എന്ന വെബ്‌സൈറ്റ് മുഖേന ടൂറിസം ക്ലബ് ആരംഭിക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കും.

കേരളത്തിലുള്ള എല്ലാ വിഭാഗം കോളജുകൾക്കും അപേക്ഷിക്കാം. ഓരോ കോളജുകളും ഓരോ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ദത്ത് വില്ലേജുകളായി തിരഞ്ഞെടുക്കണം. അവയുടെ പരിപാലന ചുമതല ക്ലബ്ബുകൾക്കായിരിക്കും. വിദ്യാർഥികളുടെ സജീവ പങ്കാളിത്തം ടൂറിസത്തിന്റെ വികസന സാധ്യതൾക്ക്‌ വഴിയൊരുക്കും. ലോക ടൂറിസം ഭൂപടത്തിൽ ഉൾപ്പെടെ കേരളം ഇടംപിടിക്കുന്നതും വിദേശ സഞ്ചാരികൾ ഇവിടേക്ക്‌ വരുന്നതും ഈ നാടിന്റെ പ്രത്യേകതകൊണ്ടുകൂടിയാണ്‌. ഇവിടത്തുകാരുടെ ആഥിത്യ മര്യാദ, മതേതര നിലപാടുകൾ തുടങ്ങിയവയാണ്‌ ‘കേരള സ്‌റ്റോറി’യായി സഞ്ചാരികൾ മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  

ടൂറിസം ക്ലബ്ബ് സംഘടിപ്പിച്ച 'ഫീൽ ഇറ്റ് റീൽ ഇറ്റ്' റീൽസ് മത്സര വിജയികൾക്കുള്ള അവാർഡുകളും മന്ത്രി വിതരണം ചെയ്‌തു. കോഴിക്കോട് സ്വദേശി എൻ അസ്ലീം, തിരുവനന്തപുരം സ്വദേശി എൽ വൈശാഖ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ടൂറിസം ഡയറക്ടർ പി ബി നൂഹ്, അഡീഷണൽ ഡയറക്‌ടർ പ്രേംകൃഷ്‌ണൻ എന്നിവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top