29 March Friday

തിരൂരിൽ കടൽക്ഷോഭത്തിൽപ്പെട്ട ഉരു കരക്കടിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Monday Nov 15, 2021

തിരൂർ > കടൽക്ഷോഭത്തിൽപ്പെട്ട് നിയന്ത്രണം വിട്ട ഉരു കരക്കടിഞ്ഞു. പുറത്തൂർ പടിഞ്ഞാറെക്കര അമ്പലപ്പടി ഭാഗത്ത് കരയിൽ നിന്നും നൂറ് മീറ്ററോളം ദൂരെയാണ് ഉരു  മണൽതിട്ടയിൽപ്പെട്ട് കരക്കടിഞ്ഞത്. തിങ്കളാഴ്‌ച രാത്രി 9.30 ഓടെയാണ് ഉരു കടലിൽ ഒഴുകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അമ്പലപ്പടി ഭാഗത്ത് മണൽതിട്ടയിൽ ഇടിച്ച് നിൽക്കുകയായിരുന്നു.

വേലിയേറ്റവും കടൽ ക്ഷോഭവുമുള്ളതിനാൽ നാട്ടുകാർക്ക് ബോട്ട് ഇറക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഉരുവിൽ 3ലേറെ പേരുണ്ടെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. ലൈഫ് ജാക്കറ്റ് അടക്കം ധരിച്ചാണ് ഉരുവിൽ ആൾക്കാർ നിൽക്കുന്നത്. ഇവരെ രക്ഷപ്പെടുത്താൻ പൊന്നാനിയിൽ നിന്നും ഫിഷറീസിൻ്റെ ബോട്ട് പുറപ്പെട്ടു. തിരൂർ പൊലീസും സ്ഥലത്തെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top