11 December Monday

ടയര്‍ ദേഹത്ത് തട്ടി; പതിനൊന്നുകാരന് അതിഥി തൊഴിലാളിയുടെ ക്രൂര മര്‍ദനം

വെബ് ഡെസ്‌ക്‌Updated: Thursday Sep 21, 2023

മഞ്ചേരി> മലപ്പുറത്ത് പതിനൊന്നുകാരനുനേരെ അതിഥി തൊഴിലാളിയുടെ  ആക്രമണം. കുട്ടി ടയര്‍ ഉരുട്ടിക്കളിക്കുന്നതിനിടെ അതിഥി തൊഴിലാളിയുടെ ദേഹത്ത്  തട്ടുകയായിരുന്നു. ഇതിന്റെ ദേഷ്യത്തില്‍ ഇയാള്‍ കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

  വള്ളിക്കല്‍ സ്വദേശി അശ്വിനാണ് ക്രൂര അക്രമണം നേരിട്ടത് . ഗുരുതരാവസ്ഥയിലായ കുട്ടിയെ ഫറോക്കിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് വിദഗ്‌ധ ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയുമായിരുന്നു.

 ചുവരില്‍ കഴുത്ത് കുത്തിപ്പിടിച്ച് മര്‍ദിച്ചതായി കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. അതിഥി തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന പ്രദേശത്ത് കുടുംബം വാടകയ്ക്കാണ് താമസിക്കുന്നത്.പരാതിയില്‍ തേഞ്ഞിപ്പാലം പൊലീസ് കേസ് എടുത്തു.











 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top