20 April Saturday

ശല്യം ചെയ്‌തയാളെ കയ്യോടെ പൊക്കി; സൈബർ പൊലീസിന് ടിനി ടോമിന്റെ അഭിനന്ദനം

സ്വന്തം ലേഖകൻUpdated: Monday Jan 24, 2022

ആലുവ> എറണാകുളം റൂറൽ സൈബർ പൊലീസിന് സമൂഹമാധ്യമത്തിലൂടെ നന്ദിപറഞ്ഞ് നടൻ ടിനി ടോം. ടിനി ടോമിന്റെ ഫോണിലേക്ക് നിരന്തരമായി അജ്ഞാതനായ യുവാവിന്റെ ഫോൺ വിളി ശല്യമായപ്പോഴാണ് സൈബർ പൊലീസിന് പരാതി നൽകിയത്. വിളികൾ അസഹ്യമായപ്പോൾ നമ്പർ ബ്ലോക്ക് ചെയ്തു. തുടർന്ന് പല നമ്പറുകളിൽനിന്ന് വിളിച്ച് അനാവശ്യങ്ങൾ പറഞ്ഞ് പ്രകോപിപ്പിക്കാൻ തുടങ്ങി. ഫോൺ ഓൺ ചെയ്യാൻപറ്റാത്ത അവസ്ഥയായതോടെയാണ്‌ പരാതി നൽകിയത്‌.

കണ്ണൂർ സ്വദേശിയാണ് പിന്നിലെന്ന് സൈബർ പൊലീസ്‌ കണ്ടെത്തി. ഇതോടെ ഇയാൾ മൊബൈൽ ഓഫ് ചെയ്തു. തുടർന്ന് പൊലീസ് യുവാവിനെ സ്റ്റേഷനിലെത്തിച്ചു. ടിനി ടോമും സ്റ്റേഷനിലെത്തി. യുവാവിന്റെ മാനസികാവസ്ഥ മനസ്സിലാക്കിയ ടിനി പരാതി പിൻവലിച്ചു. മേലിൽ ആരോടും ഇങ്ങനെ ചെയ്യരുതെന്ന് സ്നേഹത്തോടെ ഉപദേശവും നൽകി. എസ്എച്ച്ഒ എം ബി ലത്തീഫ്, എസ്ഐമാരായ സി കൃഷ്ണകുമാർ, എം ജെ ഷാജി, എസ്‌സിപിഒമാരായ വികാസ് മണി, നിമ്ന മരയ്ക്കാർ തുടങ്ങിവരാണ് അന്വേഷകസംഘത്തിലുണ്ടായിരുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top