20 April Saturday

വയനാട്ടില്‍ ജനവാസമേഖലയിലിറങ്ങിയ കടുവയെ പിടികൂടി

വെബ് ഡെസ്‌ക്‌Updated: Thursday Nov 17, 2022

കല്‍പ്പറ്റ>  മീനങ്ങാടിയില്‍ ജനവാസമേഖലയിലിറങ്ങിയ കടുവ കൂട്ടിലായി. വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് കടുവ കൂട്ടിലായത്. ഇടക്കല്‍ ഗുഹയിലേക്ക് പോകുന്ന വഴിയില്‍ കുപ്പമുടി എസ്റ്റേറ്റില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.

മീനങ്ങാടി, അമ്പലവയല്‍ പഞ്ചായത്തുകളില്‍ കഴിഞ്ഞ ഒരു മാസത്തിലധികമായി കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. രണ്ട് കടുവകളുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായുള്ള കടുവയുടെ സഞ്ചാരപദം നിരീക്ഷിച്ച ശേഷമാണ് കൂട് സ്ഥാപിച്ചത്.എസ്റ്റേറ്റില്‍ ബാക്കി സ്ഥലങ്ങളില്‍ കൂടി തിരച്ചില്‍ നടത്തേണ്ടതുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്. ഇരുപതിലധികം ആടുകളെ വേട്ടയാടിയിരുന്നു.

രണ്ട് കടുവയില്‍ ഏതാണ് കൂട്ടിലായതെന്ന് തിരിച്ചറിയാനായിട്ടില്ല. എന്തായാലും രണ്ടാമത്തെ കടുവയ്ക്കായുള്ള ശ്രമം തുടരുകയാണ്


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top