പത്തനംതിട്ട> കട്ടച്ചിറയില്‍ കടുവയെ അവശനിലയില്‍ കണ്ടെത്തി. രാവിലെ പത്രവിതരണത്തിനു പോയവരാണ് കടുവ അവശനിലയില്‍ കുറ്റിക്കാട്ടില്‍ കിടക്കുന്നത് കണ്ടത്.
തലയ്ക്കും ചെവികളിലും മുറുവേറ്റ നിലയിലാണ് കടുവയെ കണ്ടെത്തിയത്.മണിയാര്‍ പൊലീസ് ക്യാമ്പ് പരിസരം കട്ടച്ചിറ ഭാഗങ്ങളില്‍ ഒരു വര്‍ഷത്തിനിടെ കടുവയുടെ സാന്നിധ്യമുണ്ട്. ഇന്ന് രാവിലെ കാട്ടാനയുടെ സാന്നിധ്യവും ഉണ്ടായിരുന്നു.
കടുവയെ കോന്നി ആനത്താവളത്തിലേക്ക് മാറ്റിയേക്കും. തുടര്‍ ചികിത്സകള്‍ നല്‍കുന്നതും ഇവിടെ വച്ചായിരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..