08 December Friday

കിണറ്റില്‍ വീണ പുലിയെ പുറത്തെത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 7, 2022

വയനാട്> വയനാട്ടില്‍ വീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍ വീണ പുലിയെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പുറത്തെത്തിച്ചു.മയക്കുവെടി വച്ച ശേഷം വല ഉപയോഗിച്ചാണ് പുലിയെ പുറത്തെടുത്തത്.

 തവിഞ്ഞാല്‍ പഞ്ചായത്തിലെ പുതിയിടം മൂത്തേടത്ത് ജോസിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് ഇന്ന് രാവിലെ പുലി വീണത്. വനപാലകരുടെ നേതൃത്വത്തില്‍ പുലിയെ രക്ഷിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ തന്നെ ആരംഭിക്കുകയായിരുന്നു.

രാവിലെ ആറരയോടെ മോട്ടോറില്‍ വെള്ളം കയറാത്തതിനെ തുടര്‍ന്ന് കിണറ്റില്‍ നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. കിണറിന് മുകളിലെ വല പൊട്ടിയാണ് പുലി വീണത്. മോട്ടോറിന്റെ പൈപ്പ് പുലി കടിച്ച് മുറിച്ചിരുന്നു. വന്യമൃഗശല്യമുള്ള മേഖലയാണിത്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top