16 September Tuesday

മഴമൂലം മാറ്റിവച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് രാത്രി ഏഴിന്

വെബ് ഡെസ്‌ക്‌Updated: Wednesday May 11, 2022

തൃശൂർ> കനത്തമഴയെത്തുടർന്ന്‌ മാറ്റിവെച്ച തൃശൂർ പൂരം വെടിക്കെട്ട്‌ ബുധനാഴ്‌ച രാത്രി ഏഴിന് നടക്കും. മന്ത്രിമാരും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും ചേര്‍ന്ന് നടത്തിയ യോഗത്തിലായിരുന്നു തീരുമാനം. വെളുപ്പിന് മൂന്ന് മണിക്ക് നടത്താനിരുന്ന വെടിക്കെട്ടാണ് മഴ മൂലം രാത്രിയിലേക്ക് മാറ്റിയത്. വെടിക്കെട്ട്‌ കാണാനെത്തിയ പതിനായിരങ്ങൾ നിരാശയോടെ മടങ്ങിയിരുന്നു.

പകല്‍പ്പൂരവും അനുബന്ധ ചടങ്ങുകളും നേരത്തെ നിശ്ചയിച്ചത് പ്രകാരം തന്നെ ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച കുടമാറ്റ സമയം മുതല്‍ തൃശൂരില്‍ നേരിയ മഴ ഉണ്ടായിരുന്നു. രാത്രി വൈകിയും മഴ തുടര്‍ന്നതോടെയാണ് വെടിക്കെട്ട് മാറ്റിവെക്കാന്‍ തീരുമാനിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top