29 March Friday

വൃത്തി ഹീനം: മെഡിക്കൽ കോളേജ്‌ ഇന്ത്യൻ കോഫി ഹൗസിൽ പരിശോധന

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022

ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ കോഫിഹൗസിൽ മലിനജലവും മാലിന്യങ്ങളും കെട്ടിക്കിടക്കുന്ന നിലയിൽ

തൃശൂർ>  മുളങ്കുന്നത്തുകാവ്‌ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രി കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസിൽ ആരോഗ്യ വിഭാഗത്തിന്റെയും പഞ്ചായത്ത്‌ അധികാരികളുടെയും മിന്നൽ പരിശോധന. വൃത്തിഹീനമായ അവസ്ഥയിൽ ഭക്ഷണം പാകം ചെയ്യുന്നതും ഹോട്ടലിലും പരിസരത്തും മാലിന്യം കെട്ടിനിൽക്കുന്നതും കണ്ടെത്തി. ഹോട്ടലിൽനിന്ന്‌ പുറന്തള്ളുന്ന മലിനജലം കൃത്യമായ രീതിൽ സംസ്‌കരിക്കാത്തനിനാൽ കെട്ടിക്കിടക്കുന്ന മലിനജലം ടൈൽവച്ചും ഷീറ്റുവച്ചും മറച്ചനിലയിലും കണ്ടെത്തി.
 
മെഡിക്കൽ കോളേജ്‌ അധികാരികളും കോഫി ഹൗസിലെ പരിശോധനയിൽ പങ്കെടുത്തു. ഹോട്ടലിലെ അടുക്കളഭാഗത്തും ഭക്ഷണാവശിഷ്ടം കെട്ടിക്കിടക്കുന്നത്‌ ഭക്ഷിക്കാൻ പെരുച്ചാഴി തുരന്നെത്തിയ ഇടത്തിലൂടെയും മലിനജലം കെട്ടിക്കിടന്ന്‌ ദുർഗന്ധപുരിതമാണ്‌ പ്രദേശമാകെ.   മാലിന്യം സംസ്കരിക്കാനുള്ള സൗകര്യം ഇല്ലെന്നാണ്‌ കോഫി ഹൗസ്‌ അധികാരികൾ പറയുന്നത്‌. പഞ്ചായത്ത്‌ പ്രസിഡന്റ്‌ തങ്കമണി ശങ്കുണ്ണി,  മെഡിക്കൽ കോളേജ്‌ സൂപ്രണ്ട്‌ ഇൻ ചാർജ്‌ ഡോ. നിഷ എം ദാസ്‌, ഹെൽത്ത്‌ ഇൻസ്‌പെക്ടർ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.   റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉടൻ നടപടി സ്വീകരിക്കുമെന്ന്‌ അധികാരികൾ പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top