29 March Friday

തൃശ്ശൂരിൽ പ്ലസ്‌ ടു വിദ്യാർഥിനിയെ അച്ഛന്റെ സുഹൃത്തുക്കൾ കൂട്ടബലാത്സംഗം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 16, 2022

പിടിയിലായ ഷാഫി

തൃശ്ശൂർ > തൃശ്ശൂർ പുന്നയൂർക്കുളത്ത് അച്ഛന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തു. പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്‌ ബലാത്സംഗത്തിനിരയായത്‌. സംഭവത്തിൽ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്‌തു. സ്‌കൂളില്‍ ചൈല്‍ഡ് ലൈന്‍ കൗണ്‍സിലിങ്ങിലൂടെയാണ് സംഭവം പുറം ലോകമറിയുന്നത്. ഉടന്‍ തന്നെ പൊലീസ് കേസെടുക്കുകയായിരുന്നു. ഇന്നലെ അറസ്റ്റ് ചെയ്‌ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു. സംഭവവുമായി ബന്ധപ്പെട്ട് 2 പേര്‍ കൂടി പൊലീസിന്റെ പിടിയിലാകാനുണ്ട്.

കുട്ടിയുടെ അച്ഛന്റെയടുത്ത്‌ കഞ്ചാവ്‌ വിൽപനയുമായി ബന്ധപ്പെട്ട്‌ വീട്ടിലെത്താറുള്ള സുഹൃത്തുക്കളാണ്‌ പീഡിപ്പിച്ചത്‌. വടക്കേക്കാട്‌ രണ്ടുമാസം മുൻപാണ്‌ സംഭവം. കഞ്ചാവ് വിൽപനക്കാരനായ അച്ഛൻ  കേസിൽപ്പെട്ടതിനെ തുടർന്ന്‌ പൊലീസ് സ്റ്റേഷനിൽ നിന്നിറക്കാൻ അമ്മ പോകുന്ന സമയത്ത് ഈ വിവരം സുഹൃത്തുക്കളെ അറിയിച്ചിരുന്നു. വീട്ടിൽ ആരുമില്ല എന്ന് അറിഞ്ഞതിനെ തുടർന്നാണ്  സുഹൃത്തുക്കൾ വീട്ടിലെത്തി കുട്ടിയെ പീഡിപ്പിച്ചത് എന്നും പീഡനം തുടർന്നു എന്നും പരാതിയുണ്ട്. അമ്മയോട് കുട്ടി വിവരം അറിയിച്ചിരുന്നെങ്കിലും പൊലീസിൽ അറിയിച്ചില്ല.

വിവരം മറച്ചുവച്ച മാതാപിതാക്കൾക്കെതിരെ പൊലീസ് നടപടിയെടുക്കും. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്ന വിവരവും കുട്ടിയിൽ നിന്ന് ചോദിച്ചറിയുമെന്ന് പൊലീസ് പറഞ്ഞു. ഗുരുവായൂർ എസിപി കെ ജി സുരേഷാണ് കേസ് അന്വേഷണം നടത്തുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top