20 April Saturday

തൃക്കാക്കരയിൽ നിരവധി കോൺഗ്രസ്‌ നേതാക്കളും പ്രവർത്തകരും സിപിഐ എമ്മിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022

തൃക്കാക്കര > തൃക്കാക്കരയിൽ പതിനെട്ടോളം പ്രാദേശിക കോൺഗ്രസ് നേതാക്കൾ സിപിഐ എമ്മിനൊപ്പം ചേർന്ന്‌ പ്രവർത്തിക്കാൻ തീരുമാനിച്ചു. തൃക്കാക്കര 23 -ാം വാർഡ് കമ്പിവേലിക്കകത്ത് ബ്രാഞ്ചിലാണ് കോൺഗ്രസ് നേതാക്കൾ കുടുംബ സമേതം സിപിഐ എമ്മിനൊപ്പം ചേർന്നത്.

ഐഎൻടിയുസി ജില്ലാ സെക്രട്ടറിയും കോൺഗ്രസ് വെസ്റ്റ് മണ്ഡലം സെക്രട്ടറിയുമായ സി എ നിഷാദിന്റെയും മുൻ യുഡിഎഫ്‌ കൗൺസിലർ ജെഷീന നിഷാദിന്റെ യും നേതൃത്വത്തിലാണ്‌ കോൺഗ്രസ് നേതാക്കൾ കുടുംബ സമേതം സിപിഐ എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പാർട്ടിയിലേക്ക് വന്നവരെ രക്തഹാരം അണിയിച്ച് പതാക നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു.

പാർട്ടി നൽകിയ സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി സി എ നിഷാദ് മറുപടി പ്രസംഗം നടത്തി. രാജ്യത്തിന്റെ ഭീഷണിയായ  മത വർഗ്ഗീയതയെ നേരിടാൻ സിപിഐ എമ്മിനെ കഴിയൂ എന്നും പ്രവർത്തകർക്കൊപ്പം അവസാനം വരെ കൂടെ നിൽക്കുന്ന പാർട്ടി സിപിഐ എം ആണന്നും സി എ നിഷാദ് പറഞ്ഞു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ അനിൽകുമാർ, പ്രിൻസി കുര്യാക്കോസ്, എ എ അൻഷാദ്, ഷാജി മുഹമ്മദ്, വി വസീഫ് (ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്), പി മമ്മികുട്ടി എംഎൽഎ,
കെ എം അഷ്റഫ് (സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി), സി പി സാജൽ (ലോക്കൽ സെക്രട്ടറി), കെ എ നജീബ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top