25 April Thursday

ഉമ തോമസിൻ്റെ പത്രിക തള്ളണമെന്ന ഹർജി ചൊവ്വാഴ്‌ച പരിഗണിക്കും

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022

കൊച്ചി > തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിൻ്റെ പത്രിക തള്ളണമെന്ന ഹർജി ഹൈക്കോടതി ചൊവ്വാഴ്‌ച പരിഗണിക്കാനായി മാറ്റി. തൃക്കാക്കരയിലെ സ്വതന്ത്ര സ്ഥാനാർത്ഥി സി പി ദിലീപ് നായർ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് എൻ നഗരേഷ് പരിഗണിച്ചത്.

ഉമ അന്തരിച്ച ഭർത്താവും മുൻ എംഎൽഎയുമായ പി ടി തോമസിൻ്റ പേരിലുള്ള ബാങ്ക് കുടിശിക അടച്ചിട്ടില്ലെന്നും കോർപ്പറേഷൻ പരിധിയിലെ ഭൂമിയുടെ കൂടിശിക അടച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. റിട്ടേണിങ്‌ ഓഫീസർക്ക് പരാതി നൽകിയെങ്കിലും തള്ളിയെന്നും ഹർജിയിൽ ചുണ്ടിക്കാട്ടി. ബാലറ്റ് പേപ്പറിൽ അക്ഷരമാലാക്രമം മറികടന്ന് ഉമയുടെ പേരിന് മുൻഗണന നൽകിയെന്നും ഹർജിയിൽ പറയുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയ അന്തിമഘട്ടത്തിലേക്ക് കടന്നെന്നും ഇടപെടാനാവില്ലെന്നും ഉമ തോമസ് ബോധിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top