തൃക്കാക്കര > നെല്ലും പതിരും പോലെ തൃക്കാക്കരയ്‌ക്കിപ്പോൾ കാര്യങ്ങൾ വ്യക്തമാണെന്ന് മന്ത്രി പി രാജീവ്. എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോസഫിന്റെ റോഡ് ഷോ കാക്കനാട് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജനങ്ങൾ വികസനം ആഗ്രഹിക്കുന്നുണ്ട്. കേരളത്തിന്റെ വികസന മുഖമായി മാറാൻ തൃക്കാക്കരയ്‌ക്ക് കഴിയും. സർക്കാരിനൊപ്പം ചേർന്ന് വികസനത്തിന്റെ മുഖമാകാൻഡോ. ജോസഫിനേ കഴിയൂ. തൃക്കാക്കരയുടെ നിർണായകമായ നാല് വർഷങ്ങൾ പാഴാക്കരുത്.
വിർച്വൽ റിയാലിറ്റി വീഡിയോകളിലൂടെ ഡോ. ജോ ജോസഫ് തൃക്കാക്കരയുടെ വികസനവും പൊസിറ്റീവ് രാഷ്‌ട്രീയവും ചർച്ച ചെയ്തപ്പോൾ യുഡിഎഫ് ചെയ്‌തത് വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിക്കലാണ്. ഡോ. ജോയുടെ കുടുംബത്തെയടക്കം വേട്ടയാടുകയായിരുന്നു യുഡിഎഫ്. ഇത്ര ഹീനമായ രീതി തെരഞ്ഞെടുപ്പിൽ ആരും സ്വീകരിക്കാറില്ല. ഞങ്ങൾക്കും ഒരു കുടുംബമുണ്ടെന്ന ഡോ. ജോയുടെ ഭാര്യയുടെ ചോദ്യം തൃക്കാക്കരയുടെ മനസിലുണ്ട്.
യുഡിഎഫിന് വോട്ടുചെയ്‌താൽ അവരുടെ അധർമ രീതികൾക്ക് പിന്തുണ നൽകലാകും. അതിനാൽ അരിനെ സ്‌നേഹിക്കുന്നവരുൾപ്പടെ എൽഡിഎഫിന് വോട്ട് ചെയ്യണം. മലയാളിയുടെ ധാർമികമായ, മാന്യമായ രീതി നഷ്ടമാകാതെ നാം ശ്രദ്ധിക്കണം. ഈ അധമ പ്രവണത മുളയിലേ നുളളിയെറിഞ്ഞില്ലെങ്കിലത് യുഡിഎഫിന്റെ ശീലമായി മാറും. ഈ അധാർമിക രീതിക്കെതിരെ രംഗത്ത് വരുമെന്ന് കരുതിയ പ്രതിപക്ഷ നേതാവ് ഇത്തരമൊരു വീഡിയോ ലഭിച്ചാൽ ആരായിലും പ്രചരിപ്പിക്കില്ലേ എന്നാണ് ചോദിച്ചത്. മലയാളികളുടെ മനസ് വൈകൃതം നിറഞ്ഞതാണെന്നാണോ സതീശൻ ഉദ്ദേശിക്കുന്നതെന്നും രാജീവ് ചോദിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..