26 April Friday

ചങ്ങല പൊട്ടിച്ച നായയെന്ന്‌ മുഖ്യമന്ത്രിയെ ആക്ഷേപിച്ച്‌ സുധാകരൻ

പ്രത്യേക ലേഖകൻUpdated: Tuesday May 17, 2022

കൊച്ചി > മുഖ്യമന്ത്രി പിണറായി വിജയനെ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ ചങ്ങല പൊട്ടിച്ച നായയെന്നു വിളിച്ച്‌ അധിക്ഷേപിച്ചു. തൃക്കാക്കര മണ്ഡലത്തിൽ മുഖ്യമന്ത്രി ചങ്ങലയിൽനിന്നു പൊട്ടിയ നായയെപ്പോലെ നടക്കുകയാണെന്ന്‌ കെ സുധാകരൻ പറയുന്ന വീഡിയോ പുറത്തുവന്നതോടെയാണ്‌ സംഭവം വിവാദമായത്‌. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടയിൽ ഒരു വാർത്താചാനലിന്‌ നൽകിയ അഭിമുഖത്തിലാണ്‌ സുധാകരന്റെ തരംതാണ ആക്ഷേപം.

‘‘ ഒരു മുഖ്യമന്ത്രിയാണ്‌ ഇങ്ങനെ നടക്കുന്നതെന്ന്‌ ഓർമവേണം. ഒരു നിയോജകമണ്ഡലത്തിലെ ബൈ ഇലക്‌ഷന്‌ അദ്ദേഹം ചങ്ങലയിൽനിന്നു പൊട്ടിയ നായ പോകുമ്പോലെയല്ലേ വരുന്നത്‌. ചങ്ങലയിൽനിന്നു പൊട്ടിയ പട്ടി എങ്ങനെയാ പോകുക. അതുപോലെയല്ലേ അദ്ദേഹം വരുന്നത്‌. നിയന്ത്രിക്കാനാരെങ്കിലുമുണ്ടോ? അയാളെ പറഞ്ഞു മനസ്സിലാക്കാൻ ആരെങ്കിലുമുണ്ടോ? അയാളിറങ്ങി നടക്കുകയല്ലേ? ഞങ്ങൾക്ക്‌ ഹാലിളകിയിട്ടില്ല. ഞങ്ങൾക്ക്‌ അർഹതപ്പെട്ടതേ ഞങ്ങൾ പറയുന്നുള്ളൂ.

’’ബിഹൈൻഡ്‌ ദ വുഡ്‌സ്‌ ഇൻക്‌ എന്ന വാർത്താചാനൽ ലേഖിക എൽഡിഎഫ്‌ പ്രചാരണത്തിൽ യുഡിഎഫിന്‌ ഹാലിളകിയെന്നാണല്ലോ? എന്നുമാത്രമേ ചോദിച്ചുള്ളൂ. മുഖ്യമന്ത്രി പറഞ്ഞെന്നോ, എൽഡിഎഫ്‌ ആരോപണമെന്നോപോലും പറഞ്ഞില്ല. അതിൽ പ്രകോപിതനായാണ്‌ മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപം ചൊരിഞ്ഞത്‌. ‘‘ഹാലിളകിയത്‌ ഞങ്ങൾക്കല്ല; ഹാലിളകിയത്‌ അദ്ദേഹത്തിനാണ്‌. അതാണിങ്ങനെ നീളെ തേരാപാര നടക്കുന്നത്‌.’’ എന്നു പറഞ്ഞിട്ടാണ്‌ നായയെന്നു വിളിച്ച്‌ ആക്ഷേപിച്ചത്‌. ബിഹൈൻഡ്‌ ദി വുഡ്‌സ്‌ ഇൻക്‌ വിവാദ അഭിമുഖം ബിഹൈൻഡ്‌ ദി വുഡ്‌സ്‌ മലയാളം എന്ന അവരുടെ ഫെയ്‌സ്‌ബുക് പേജിലും ഇട്ടതോടെ സമൂഹമാധ്യമങ്ങളിലും സുധാകരന്റെ പ്രയോഗത്തിനെതിരെ പ്രതിഷേധം ഉയരുകയാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top