25 April Thursday

തൃക്കാക്കരയിൽ വോട്ടിനായി കോൺഗ്രസിന്റെ പ്രതിഫല വാ​ഗ്‌ദാനം; എൽഡിഎഫ് പരാതി നൽകി

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022

കൊച്ചി> തൃക്കാക്കരയിൽ വോട്ടിനായി കോൺ​ഗ്രസ് പണം വാ​ഗ്‌ദാനം ചെയ്‌ത സംഭവത്തിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ എം സ്വരാജ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. സ്ഥാനാർത്ഥിയുടെ ചിത്രം സഹിതമുള്ള പരസ്യത്തിനെതിരെയാണ് എൽഡിഎഫ് പരാതി നൽകിയത്.

കൂടുതൽ ഭൂരിപക്ഷം നേടി കൊടുക്കുന്ന ബൂത്ത് കമ്മറ്റിക്ക് 25,001 രൂപയാണ് കോൺ​ഗ്രസ് പ്രഖ്യാപിച്ചത്. ഇതിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് നിരീക്ഷകനും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ, റിട്ടേണിംഗ് ഓഫീസർ എന്നിവർക്കും എം സ്വരാജ്  പരാതി നൽകിയിട്ടുണ്ട്. പരാജയം  ഉറപ്പായപ്പോൾ അവിശുദ്ധ മാർഗങ്ങൾ തേടാൻ യുഡിഎഫ് നിർബന്ധിതരായെന്ന് സ്വരാജ് പറഞ്ഞു

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ലീഡ് നേടി കൊടുക്കുന്ന ബൂത്ത് കമറ്റിക്ക് 25,001 രൂപ നൽകുമെന്നാണ് കോൺഗ്രസിന്റെ പ്രവാസി സംഘടനയായ ഇന്‍കാസ് യൂത്ത് വിംങ്ങ് യുഎഇ കമ്മറ്റി പ്രഖ്യാപിച്ചത്. ബൂത്ത് കമ്മറ്റി അംഗങ്ങൾ  മണ്ഡലത്തിലെ വോട്ടർമാർ കൂടി  ആയതിനാൽ ഈ പരസ്യം  വോട്ടിന് പണം വാഗ്ദാനം ചെയ്യുന്നത് തന്നെയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top