15 July Tuesday

ഡോ. ജോ ജോസഫിനെതിരെയുള്ള വ്യാജപ്രചരണം ക്ഷമിക്കാവുന്നതല്ല: പത്‌മജ വേണുഗോപാൽ

വെബ് ഡെസ്‌ക്‌Updated: Saturday May 28, 2022

കൊച്ചി> തൃക്കാക്കര എൽഡിഎഫ്‌ സ്‌ഥാനാർഥി ജോ ജോസഫിനെതിരെയുള്ള വ്യാജവീഡിയോ പ്രചരണം ആര്‌ ചെയ്‌താലും  ക്ഷമിക്കാവുന്നതല്ലെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ പത്‌മജ വേണുഗോപാൽ.

‘‘എൽ ഡി എഫ് സ്ഥാനാർത്ഥിയെ പറ്റി ഒരു വീഡിയോ കണ്ടു .അതു ആര് ചെയ്താലും ക്ഷമിക്കാൻ പറ്റുന്നതല്ല.അവർക്കും ഒരു കുടുംബം ഉണ്ട് .ഞാൻ ആദ്യം ഇലക്ഷന് ഇറങ്ങിയപ്പോൾ എന്നോട് ഒരു കാര്യമേ അച്ഛൻ പറഞ്ഞുള്ളു.എതിരാളിയെ ഒരിക്കലും വ്യക്തിപരമായി ആക്ഷേപിക്കരുത്‌. രാഷ്ട്രീയമായി എന്തും പറയാം. ഞാൻ ഇത് വരെ അത് പാലിച്ചിട്ടുണ്ട് .എന്തയാലും ഉമ അതിനു എതിരെ സംസാരിച്ചത് നന്നായി’ എന്നാണ്‌ പത്‌മജ ഇതേകുറിച്ച്‌ ഫേസ്‌ബുക്കിൽ കുറിച്ചത്‌.

ഇത്തരം വീഡിയോ കിട്ടിയാൽ ആരാണ്‌ പ്രചരിപ്പിക്കാതിരിക്കുക എന്ന്‌ പറഞ്ഞ്‌ വ്യാജ വീഡിയോ പ്രചരണത്തെ പ്രതി=ക്ഷ നേതാവ്‌ വി ഡി സതീശൻ ന്യായീകരിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top