19 April Friday

ജോ ജോസഫിനെതിരായ കോൺ​ഗ്രസ് സൈബർ ക്രിമിനലുകളുടെ അപവാദ പ്രചരണം ആസൂത്രിതം: മന്ത്രി പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022

കൊച്ചി> എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിനെതിരായ യുഡിഎഫിന്റെ അപവാദ പ്രചരണം ആസൂത്രിതമെന്ന് മന്ത്രി പി രാജീവ്. കേരളത്തിലെ ഒരു തെരഞ്ഞെടുപ്പ് ചരിത്രത്തിലും ഇല്ലാത്ത അങ്ങേയറ്റം അധമമായ പ്രവർത്തനമാണ് യുഡിഎഫിന് വേണ്ടി നടത്തുന്നത്. വളരെ ആസൂത്രിതമയാണ് ഈ പ്രവർത്തനം സംഘടിപ്പിച്ചിട്ടുള്ളത്. ഒരു കേന്ദ്രത്തിൽ നിന്നുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ പ്രവർത്തിക്കുന്നതെന്നും കേസ് എടുത്ത ശേഷം 10 അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്‌തതായി കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യൻ അടക്കം സംഭവത്തെ ന്യായീകരിച്ചു. ഇത് കേരളം ചർച്ച ചെയ്യണം. യുഡിഎഫ് ഒരുതരത്തിലും ധാർമ്മികത പുലർത്തുന്നില്ല. കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടവർ കോൺ​ഗ്രസ് പ്രവർത്തകരും നേതാക്കളുമാണ്.  ഇത്തരം സംഘത്തെയാണൊ വളർത്തിയെടുത്തതെന്ന് എ കെ ആന്റണിയെപ്പോലുള്ള നേതാക്കൾ പരിശോധിക്കണം. ഇവരെ പുറത്താക്കണമെന്ന് എന്തുകൊണ്ട് അദ്ദേഹത്തെപ്പോലുള്ളവർ പറയുന്നില്ല. കോൺഗ്രസ് നേതാക്കളാരും ഇതുവരെ ഇതിനെ അപലപിക്കാൻ പോലും തയ്യാറായിട്ടില്ല.

ഒരു പ്രത്യേകേന്ദ്രം ചിലയാളുകളുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുകയാണ്. ഇത് മുളയിലെ നുളളണം. നേരത്തെ വി എം സുധീരനും കെ വി തോമസും ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടിയ സൈബർ ക്രിമിനൽ സംവിധാനമാണ് ഇവിടെ നടക്കുന്നത്.  മൂന്നോ നാലോ സൈബർ ക്രിമിനലുകളുടെ സംവിധാനം ആസൂത്രിതമായി നടക്കുന്നു. കോൺ​ഗ്രസിന്റെ പ്രത്യേക അവസ്ഥയാണ് ഇത് കാണിക്കുന്നത്. ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണിതെന്നും ഇതിനുള്ള മറുപടി തൃക്കാക്കര നൽകും. കേരള സമൂഹത്തിന് മുന്നിൽ കോൺഗ്രസ് വിചാരണ ചെയ്യപ്പെടും. തൃക്കാക്കരയിലെ ജനങ്ങൾ ശക്തമായി തന്നെ ഇതുതിരിച്ചറിഞ്ഞ് നിലപാട് സ്വീകരിക്കണമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top