01 July Tuesday

‘നിങ്ങൾ യുഡിഎഫ്‌ നേതാക്കളുടെ പിന്നാലെ മൈക്രോസ്‌കോപ്പുമായി നടക്കുകയല്ലേ‘; മാധ്യമപ്രവർത്തകരോട്‌ ക്ഷുഭിതനായി വി ഡി സതീശൻ

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022

കൊച്ചി> മന്ത്രിമാർ ജാതി തിരിച്ച്‌ വോട്ട്‌ അഭ്യർഥിക്കുന്നെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണം പച്ചക്കള്ളമാണെന്ന്‌ തൃക്കാക്കരയിലെ മാധ്യമങ്ങൾക്ക്‌ അറിയാമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞത്‌ ശ്രദ്ധയിൽപ്പെടുത്തിയ മാധ്യമപ്രവർത്തകരോട്‌ പ്രതിപക്ഷനേതാവിന്റെ രോഷപ്രകടനം. ‘നിങ്ങൾ യുഡിഎഫ്‌ നേതാക്കളുടെ പിന്നാലെ മൈക്രോസ്‌കോപ്പുമായി നടക്കുകയല്ലേ?.., എൽഡിഎഫ്‌ നേതാക്കളുടെ പിന്നാലെ നടക്കാത്തതുകൊണ്ടാണ്‌ കാണാത്തത്‌’ എന്നു പറഞ്ഞാണ്‌ സതീശൻ രോഷാകുലനായത്‌.

തൃക്കാക്കരയിൽ തോറ്റാൽ കെ- റെയിൽ സമരം നിർത്തുമോ എന്ന ലേഖകരുടെ ചോദ്യവും സതീശനെ പ്രകോപിപ്പിച്ചു. അതിന്‌ ഉത്തരം പറയില്ലെന്നും സതീശൻ പറഞ്ഞു. കെ സുധാകരനെതിരെ പാലാരിവട്ടം പൊലീസ്‌ കേസെടുത്തത്‌ ശരിയായില്ലെന്നും മുഖ്യമന്ത്രിയെ അധിക്ഷേപിച്ചിട്ടില്ലെന്നും സതീശൻ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top