25 April Thursday

ആർഎസ്‌എസ്‌, എസ്‌ഡിപിഐ വോട്ട്‌ എൽഡിഎഫിന്‌ വേണ്ട; യുഡിഎഫിന്‌ വേണ്ടെന്ന്‌ പറയാൻ സതീശന്‌ ധൈര്യമുണ്ടോ ?: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022

കൊച്ചി> ആർഎസ്‌എസ്‌, എസ്‌ഡിപിഐ വോട്ട്‌ എൽഡിഎഫിന്‌ വേണ്ടെന്ന് ഇടതുമുന്നണി നേരത്തെ വ്യക്തമാക്കിയതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണ‌‌‌‌ൻ. ഈ വോട്ട് യുഡിഎഫിന് വേണ്ടെന്ന് പറയാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശന് ധൈര്യമുണ്ടോ എന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ചോദിച്ചു. വർഗീയതയ്‌ക്ക് എതിരെ ശക്തമായ നടപടി എടുത്തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും കോടിയേരി കൂട്ടിചേർത്തു.

യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് വോട്ടുപിടിക്കാനായി ബിജെപി ഓഫീസിൽ പോയതിൽ കോൺഗ്രസിന് കുഴപ്പമില്ല കെ വി തോമസ് സിപിഐഎം സെമിനാറിൽ പങ്കെടുത്തതിന് അദ്ദേഹത്തെ പുറത്താക്കി.  ബിജെപി ഓഫീസിൽ പോയി ഉമാ തോമസ് കുമ്മനം രാജശേഖരനോട് വോട്ടഭ്യർത്ഥിച്ച സംഭവത്തിൽ നടപടിയെടുക്കാൻ കോൺഗ്രസ് പാർട്ടി തയാറാണോ. ഇതിൽ എന്ത് നിലപാടുള്ളതെന്നും കോടിയേരി ബാലകൃഷ്‌ണൻ ചോദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top