24 April Wednesday

തൃക്കാക്കര പണക്കിഴി വിവാദം: അവിശ്വാസ പ്രമേയത്തില്‍ നിന്ന് യുഡിഎഫ് ഒളിച്ചോടി

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021

തൃക്കാക്കര> പണക്കിഴി വിവാദത്തെ തുടര്‍ന്ന് തൃക്കാക്കര നഗരസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍നിന്ന്‌ യുഡിഎഫ്‌    ഒളിച്ചോടി. ഭരണപക്ഷ കൗണ്‍സിലര്‍മാരും  നാല് സ്വതന്ത്രരും യോഗത്തില്‍ നിന്നും വിട്ടുനിന്നതോടെ ക്വാറം തികയാത്തതിനാല്‍ പ്രമേയം പരിഗണനയ്‌ക്കെടുക്കാനായില്ല .

43 അംഗ കൗണ്‍സിലില്‍ ആകെ 18 പേരാണ് പങ്കെടുത്തത്.  ക്വാറം തികയാന്‍ 22 പേരാണ് വേണ്ടിയിരുന്നത്.അവിശ്വാസപ്രമേയ ചർച്ചയിൽനിന്ന്‌ വിട്ടുനിൽക്കാൻ ഡിസിസി കോൺഗ്രസ്‌ കൗൺസിലർമാർക്ക്‌ വിപ്പ്‌ നൽകിയിരുന്നു.  ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പനെ മാറ്റിയില്ലെങ്കില്‍ വീണ്ടും പ്രമേയം കൊണ്ടുവരുമെന്ന് എല്‍ഡിഎഫ് പറഞ്ഞു.


ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പൻ കൗൺസിലർമാർക്ക്‌ ഓണക്കോടിക്കൊപ്പം 10000 രൂപയുടെ പണവും നൽകിയതാണ്‌ വിവാദമായത്‌.  ഏറെ വിവാദമായ പണക്കിഴി വിവാദത്തില്‍ അവിശ്വാസപ്രമേയം നേരിടാതെ ഒളിച്ചോടുകയാണ്‌  യുഡിഎഎഫ്‌ ചെയ്‌തത്‌. പ്രതിപക്ഷമുയര്‍ത്തിയ ആക്ഷേപങ്ങള്‍ക്ക് ജില്ലാ കോണ്‍ഗ്രസ് നേതൃത്വമോ യുഡിഎഫോ ഇതുവരെ മറുപടി നല്‍കിയിട്ടില്ല.

 ഡിസിസി നിയോഗിച്ച അന്വേഷണ സമിതി അജിത തങ്കപ്പനെ വെള്ളപൂശി റിപ്പോര്‍ട്ട് നല്‍കിയെങ്കിലും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ അവര്‍ക്കെതിരെ തെളിവു നിരത്തിയത് തിരിച്ചടിയായിരുന്നു.

നാൽപ്പത്തിമൂന്ന്‌ അംഗ കൗൺസിലിലെ അഞ്ച്‌ സ്വതന്ത്രാംഗങ്ങളിൽ നാലുപേരുടെ പിന്തുണയിലാണ്‌ യുഡിഎഫ്‌ ഭരണം.  യുഡിഎഫിന്‌ 21 അംഗങ്ങളാണുള്ളത്‌. പിന്തുണയ്‌ക്കുന്ന സ്വതന്ത്രാംഗങ്ങളുടെയും കോൺഗ്രസിലെ ചിലരുടെയും ചാഞ്ചാട്ടമാണ്‌ അവിശ്വാസപ്രമേയ ചർച്ച ബഹിഷ്‌കരിക്കാൻ യുഡിഎഫിനെ പ്രേരിപ്പിച്ചത്‌.

നാൽപ്പത്തിമൂന്ന്‌ അംഗ കൗൺസിലിലെ അഞ്ച്‌ സ്വതന്ത്രാംഗങ്ങളിൽ നാലുപേരുടെ പിന്തുണയിലാണ്‌ യുഡിഎഫ്‌ ഭരണം.  യുഡിഎഫിന്‌ 21 അംഗങ്ങളാണുള്ളത്‌.
Read more: https://www.deshabhimani.com/news/kerala/news-ernakulamkerala-21-09-2021/971233

 

നാൽപ്പത്തിമൂന്ന്‌ അംഗ കൗൺസിലിലെ അഞ്ച്‌ സ്വതന്ത്രാംഗങ്ങളിൽ നാലുപേരുടെ പിന്തുണയിലാണ്‌ യുഡിഎഫ്‌ ഭരണം.  യുഡിഎഫിന്‌ 21 അംഗങ്ങളാണുള്ളത്‌.
Read more: https://www.deshabhimani.com/news/kerala/news-ernakulamkerala-21-09-2021/971233


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top