23 April Tuesday

ഹൃദയപൂര്‍വ്വം; ഡോ ജോ ജോസഫിന് വോട്ട് തേടാന്‍ പൂഞ്ഞാറില്‍ നിന്ന് യുവാക്കളെത്തി

സ്വന്തം ലേഖകൻUpdated: Monday May 16, 2022

എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിനായി വോട്ട് തേടി പൂഞ്ഞാറിൽനിന്ന് എത്തിയ മുഹമ്മദ് ആരിഫും ഗോപീകൃഷ്ണനും

കൊച്ചി> തൃക്കാക്കരയിലെ എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. ജോ ജോസഫിനായി വോട്ട്‌ അഭ്യർഥിക്കാൻ പൂഞ്ഞാറിൽനിന്ന്‌ ഞായർ രാവിലെ രണ്ട്‌ ചെറുപ്പക്കാർ സ്‌കൂട്ടറിൽ പുറപ്പെട്ടു. പോസിറ്റീവ്‌ പൊളിറ്റിക്‌സാണ്‌ മുന്നോട്ടുവയ്‌ക്കുന്നതെന്ന ഡോക്ടറുടെ വാക്കുകളാണ്‌ അവരെ ആകർഷിച്ചത്‌. പൂഞ്ഞാർ സ്വദേശികളായ പി ഗോപീകൃഷ്ണനും മുഹമ്മദ്‌ ആരിഫും തൃക്കാക്കരയിലെത്തിയ കഥ ഇങ്ങനെ.

ഡോക്ടർക്കുവേണ്ടി വീടുകളിൽ കയറി വോട്ട്‌ അഭ്യർഥിക്കണമെന്ന്‌ ഉറപ്പിച്ചാണ്‌ ഇരുവരും രാവിലെ എത്തിയത്‌. കാക്കനാട്‌ എൻജിഒ ക്വാർട്ടേഴ്‌സ്‌ ജങ്‌ഷനിൽ ഇരുവരും പ്രിയസ്ഥാനാർഥിയെ കണ്ടുമുട്ടി. തന്നെ കാണാൻ പൂഞ്ഞാറിൽനിന്ന്‌ എത്തിയ ഇരുവരുടെയും സന്തോഷത്തിൽ ഡോക്ടറും പങ്കുചേർന്നു. തുടർന്ന്‌ സ്ഥാനാർഥിക്കൊപ്പം വീടുകളിലും സ്ഥാപനങ്ങളിലും ഇരുവരും വോട്ട്‌ അഭ്യർഥിച്ചു.
ജർമൻ ഭാഷാ ട്രെയിനിങ്‌ സെന്റർ ഡയറക്ടറാണ്‌ ഗോപീകൃഷ്‌ണൻ. സാമൂഹ്യപ്രവർത്തകനായ മുഹമ്മദ്‌ ആരിഫ്‌ ബംഗളൂരുവിൽ പുതിയ ജോലിയിൽ പ്രവേശിക്കാൻ ഒരുങ്ങുകയാണ്‌. ഡോക്ടർ മുന്നോട്ടുവച്ച പോസിറ്റീവ്‌ പൊളിറ്റിക്‌സ്‌ എന്ന ആശയം സമൂഹത്തിൽ വലിയ രീതിയിൽ മാറ്റമുണ്ടാക്കുമെന്ന്‌ ഇരുവരും പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top