10 July Thursday

വയനാട്ടിൽ വൻ ലഹരി മരുന്നുവേട്ട: 492 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023

ബത്തേരി> വയനാട് സുൽ‍ത്താൻ ബത്തേരിയിൽ വൻ ലഹരി മരുന്നുവേട്ട. 492 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കളെ ബത്തേരി പോലിസ് പിടികൂടി. കഴിഞ്ഞ രാത്രിയിൽ മുത്തങ്ങ തകരപ്പാടിയിൽ വെച്ചാണ് മൂന്നംഗ സംഘം പിടിയിലായത്.

കൊടുവള്ളി വാവാട് പുൽക്കുഴിയിൽ മുഹമ്മദ് മിഥിലാജ് (28), ബത്തേരി പള്ളിക്കണ്ടി സ്വദേശികളായ നടുവിൻപീടിക ജാസിം അലി (26), പുതിയപീടിക അഫ്താഷ് (29) എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന കാറും പൊലിസ് കസ്റ്റഡിയിലെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top