03 December Sunday

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 29, 2023

വടക്കഞ്ചേരി > മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മൂന്നര മാസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചു. വടക്കഞ്ചേരി കുന്നേങ്കാട് മനോജ്- അജിത ദമ്പതികളുടെ മകൻ അയാനിക്കാണ് മരിച്ചത്. അജിതയുടെ കിഴക്കഞ്ചേരി പുന്നപ്പാടത്തുള്ള വീട്ടിലാണ് സംഭവം.

പാൽ കൊടുത്ത്‌ തൊട്ടിലിൽ കിടത്തിയ കുട്ടിക്ക് അനക്കമില്ലാത്തതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മുലപ്പാൽ കുടുങ്ങിയതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്‌കരിച്ചു. സഹോദരി: അനലിക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top