25 April Thursday

കഞ്ചിക്കോട്‌ റെയിൽവേ ട്രാക്കിൽ മൂന്ന്‌ അതിഥി തൊഴിലാളികൾ മരിച്ച നിലയിൽ; മൃതദേഹം വിട്ടുതൽകാതെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020


പാലക്കാട്‌> പാ​ല​ക്കാ​ട് ക​ഞ്ചി​ക്കോ​ട്ട് മൂ​ന്നു അതിഥി തൊ​ഴി​ലാ​ളി​ക​ളെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ജാ​ർ​ഖ​ണ്ഡ്‌ സ്വദേശികളായ ക​നാ​യി വി​ശ്വ​ക​ർ​മ (21), അ​ര​വി​ന്ദ് കു​മാ​ർ (23), ഹ​രി​യോം കു​നാ​ൽ (29) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 10.30ന് ​ക​ഞ്ചി​ക്കോ​ട് ഐ​ഐ​ടി​ക്കു സ​മീ​പ​മു​ള്ള ട്രാ​ക്കി​ലാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്.

ഹ​രി​യോം കു​നാ​ൽ മ​രി​ച്ച നി​ല​യി​ലും ബാ​ക്കി ര​ണ്ടു പേ​ർ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ലു​മാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​രി​ച്ചു. സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ആ​രോ​പി​ച്ച് അക്രമാസക്‌തരായ ഇവരുടെ  സു​ഹൃ​ത്തു​ക്ക​ൾ മൃ​ത​ദേ​ഹ​ങ്ങ​ൾ കൊ​ണ്ടു​പോ​കുന്നത്‌ ബലമായി തടഞ്ഞു. ഹ​രി​യോം കു​നാ​ലിന്റെ മൃതദേഹം തൊഴിലാളികൾ വിട്ടുകൊടുക്കാതെ തടഞ്ഞുവെച്ചിരിക്കയാണ്‌. മൃതദേഹം ഏറ്റെടുക്കാൻ ജില്ലാ കലക്‌ടർ രാവിലെ സ്‌ഥലത്തെത്തി.

അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ ആം​ബു​ല​ൻ​സ്‌ അടക്കം മൂന്ന്‌ വാഹനങ്ങൾ തല്ലിതകർത്തു.  ആക്രമണത്തിൽ  ആറ്‌ അഗ്‌നിസേനാ പ്രവർത്തകർക്ക്‌ പരിക്കേറ്റു.രക്ഷാസേനാംഗങ്ങളായ വർഗീസ്‌, സുബിൻ, വിപിൻ, കൃഷ്‌ണദാസ്‌, പ്രദീപ്‌ കുമാർ, രാമചന്ദ്രൻ എന്നി്വർക്കാണ്‌ പരിക്കേറ്റത്‌.  പ്രദേശത്ത്‌ 150ഓളം തൊഴിലാളികളാണ്‌ ഒത്തുകൂടിയത്‌.

മരിച്ചവരുടെ  കുടുംബത്തിന്‌ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടാണ്‌ സമരം ചെയ്യുന്നത്‌. ഒരോരുത്തർക്കും 50 ലക്ഷം രൂപ വേണമെന്നാണ്‌ ആവശ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top