20 April Saturday

എസ്‌ഡിപിഐയുടേതെന്ന് കരുതി പോർച്ചു​ഗൽ പതാക നശിപ്പിച്ച് ബിജെപി പ്രവർത്തകൻ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 16, 2022

കണ്ണൂർ> എസ്‌ഡിപിഐയുടേതെന്ന് കരുതി ബിജെപി പ്രവർത്തകൻ നശിപ്പിച്ചത് ഫുട്ബോൾ ആരാധകർ ഉയർത്തിയ പോർച്ചു​ഗൽ പതാക. കണ്ണൂർ പാനൂർ വൈദ്യർ പീടികയിൽ ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സംഭവം. ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് ടൗണിൽ പോർച്ചുഗീസ് ആരാധകർ കെട്ടിയ പതാകയാണ് ബിജെപി പ്രവർത്തകൻ വലിച്ചുകീറിയത്.

സംഭവത്തിന്റെ വീഡിയോ ഇതിനോടകം വൈറലായി. പതാക തുണ്ടും തുണ്ടമായി വലിച്ചുകീറിയിട്ടും ദേഷ്യം തീരാത്ത യുവാവ് വീണ്ടും ഇതാവർത്തിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top