18 December Thursday

തിരുവോണം 
ബമ്പർ 
നറുക്കെടുപ്പ്‌ ഇന്ന്‌ ; ഒന്നാം സമ്മാനം 25 കോടി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 20, 2023


തിരുവനന്തപുരം
കേരള ഭാഗ്യക്കുറി തിരുവോണം ബമ്പർ നറുക്കെടുപ്പ്‌ ബുധനാഴ്‌ച നടക്കും. പകൽ രണ്ടിന്‌ ഗോർഖി ഭവനിലാണ്‌ നറുക്കെടുപ്പ്‌. ബുധൻ രാവിലെ പത്തുവരെ ലോട്ടറി ഓഫീസുകളിൽനിന്ന്‌ ഏജന്റുമാർക്ക്‌ ടിക്കറ്റ്‌ വാങ്ങാം.

ബമ്പർ ലോട്ടറി വിൽപ്പനയിൽ സർവകാല റെക്കോഡാണ് ഈ വർഷം. ചൊവ്വ വൈകിട്ടുവരെ 75 ലക്ഷത്തോളം ടിക്കറ്റ്‌ വിറ്റുപോയി. കഴിഞ്ഞ വർഷം 66.5 ലക്ഷം ടിക്കറ്റ്‌ വിറ്റിരുന്നു.  ഇത്തവണ 125.54 കോടി രൂപ സമ്മാനങ്ങൾക്ക്‌ നീക്കിവച്ചു. ഒന്നാം സമ്മാനം 25 കോടി. രണ്ടാം സമ്മാനം ഒരുകോടി രൂപവീതം 20 പേർക്ക്‌.   മൂന്നാം സമ്മാനം 50 ലക്ഷംവീതം 20 നമ്പരുകൾക്ക് നൽകും. നാലാം സമ്മാനം അഞ്ചുലക്ഷംവീതം 10 പേർക്കും, അഞ്ചാം സമ്മാനം രണ്ടുലക്ഷംവീതം 10 പേർക്കും നൽകും. 5000, 2000,1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.

നറുക്കെടുപ്പ് കൈരളി ഉൾപ്പെടെ തെരഞ്ഞെടുത്ത ചാനലുകളിലും  കേരള ലോട്ടറിയുടെ യുട്യൂബ്‌ ചാനലിലും തത്സമയം കാണാം. ഔദ്യോഗിക വെബ്സൈറ്റായ keralalotteries.com, statelottery.kerala.gov.in എന്നിവയിൽ ഫലം പ്രസിദ്ധീകരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top