01 July Tuesday

തിരു. മെഡിക്കല്‍ കോളേജിൽ യുവാവിനെ മർദിച്ച സംഭവം: ട്രാഫിക് വാര്‍ഡനെതിരെ നടപടി

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023

തിരുവനന്തപുരം > തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ ട്രാഫിക് വാര്‍ഡനെതിരെ നടപടി. അന്വേഷണത്തിന്റെ ഭാഗമായി ട്രാഫിക് വാര്‍ഡനെ ഡ്യൂട്ടിയില്‍ നിന്നും മാറ്റി നിർത്തിയെന്നും വിശദമായ അന്വേഷണത്തിന് ശേഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദ്ദീന്‍ അറിയിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിർദേശം നൽകിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top