29 March Friday

തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ലക്ഷ്യം അട്ടിമറി; പിന്തുണച്ച്‌ യുഡിഎഫ്‌

സ്വന്തം ലേഖകൻUpdated: Sunday Nov 20, 2022

1) കോർപറേഷൻ പ്രത്യേക കൗൺസിൽ യോഗത്തിൽ യുഡിഎഫ് –- ബിജെപി പ്രതിഷേധത്തിനിടെ എൽഡിഎഫ് അംഗങ്ങൾ പ്രതിപക്ഷാംഗങ്ങളുടെ അഴിമതികൾ വ്യക്തമാക്കുന്ന പ്ലക്കാർഡുകൾ ഉയർത്തിയപ്പോൾ 2) പ്ലക്കാർഡ്‌ കൈക്കലാക്കി വനിതാ കൗൺസിലറെ കൈയേറ്റം ചെയ്യുന്ന യുഡിഎഫ് കൗൺസിലർ മേരിപുഷ്‌പം

തിരുവനന്തപുരം > തിരുവനന്തപുരം കോർപറേഷൻ നടപ്പാക്കുന്ന നഗരവികസന പദ്ധതികൾ പൂർത്തിയായാൽ നിലവിലുള്ള അവസ്ഥ പരുങ്ങലിലാകുമെന്നുകണ്ട്‌ അട്ടിമറി സമരത്തിന്‌ പദ്ധതിയിട്ട്‌  ആർഎസ്‌എസ്‌ –- ബിജെപി സംഘം. ഇവരുടെ ഗൂഢാലോചനകൾക്ക്‌ ഒത്താ ശ ചെയ്യുന്നത്‌ കോൺഗ്രസ്‌ കൗൺസിലർമാരും ചില യുഡിഎഫ്‌ പത്രങ്ങളും.
 
വ്യാജക്കത്തിന്റെ പേരിൽ കോർപറേഷനിൽ നടത്തുന്ന സമരാഭാസങ്ങൾമൂലം ജനങ്ങൾക്ക്‌ കോർപറേഷനിലേക്ക്‌ എ ത്താനാകുന്നില്ല. നികുതിയടവ്‌ വൻതോതിൽ കുറഞ്ഞതോടെ കോർപറേഷന്റെ വരുമാനത്തിൽപ്പോലും ഗണ്യമായ കുറവുണ്ടായി. സ്മാർട്ട്‌ സിറ്റി അടക്കം നിരവധി പദ്ധതികളുടെ പൂർത്തീകരണം പ്രധാന ലക്ഷ്യമാണ്‌. നഗരത്തിന്റെ പലഭാഗത്തും തെരുവ്‌ നവീകരണവും നൂതന വ്യാപാരസൗകര്യങ്ങളും സൗന്ദര്യവൽക്കരണവും പൂർത്തിയാകുകയാണ്‌.
 
തലസ്ഥാനത്തെ കോർപറേഷൻ എന്തുവിലകൊടുത്തും പിടിച്ചടക്കണമെന്നതാണ്‌ ബിജെപിയുടെ മുഖ്യ അജൻഡ. ഡൽഹി കേന്ദ്രീകരിച്ചാണ്‌ ഇതിന്റെ ആസൂത്രണം. വിദേശ മന്ത്രി ജയ്‌ശങ്കർ തിരുവനന്തപുരത്ത്‌ മൂന്നു ദിവസം ക്യാമ്പ്‌ ചെയ്ത്‌ ബിജെപിയുടെ കൗൺസിലർമാർക്കും വളന്റിയർമാർക്കും പരിശീലനം നൽകിയിരുന്നു. സൈക്കോളജിക്കൽ, ഫിസിക്കൽ ട്രെയിനർമാർ അടക്കം ഇതിൽ പങ്കെടുത്തിരുന്നു. ഇന്ത്യയിലെ പല നഗരത്തിലും നടപ്പാക്കി വിജയിച്ച തന്ത്രമാണ്‌ ഇതെന്നും ബിജെപിയുടെ തന്നെ കൗൺസിലർമാർ ചില രഹസ്യ യോഗങ്ങളിൽ പ്രസംഗിക്കുകയും ചെയ്‌തിരുന്നു.
 
കിട്ടിയ വ്യാജക്കത്തിനെ ഈ സാഹചര്യത്തിൽ ആയുധമാക്കാനാണ്‌ ബിജെപി ദേശീയ നേതൃത്വത്തിൽനിന്നുള്ള നിർദേശം. കൗൺസിൽ ചേരാൻ അനുവദിക്കേണ്ടെന്നാണ്‌ ഇവരുടെ തീരുമാനം. ബിജെപിയുടെ ഗൂഢപദ്ധതിയെ സഹായിക്കുകയാണ്‌ യുഡിഎഫ്‌ കൗൺസിലർമാർ. രണ്ട്‌ യുഡിഎഫ്‌ പത്രങ്ങളും ബിജെപിയെ സഹായിക്കാൻ പച്ചക്കള്ളങ്ങൾ നിരത്തി രംഗത്തുണ്ട്‌. കത്ത്‌ രൂപപ്പെടുത്തുന്ന ഗൂഢാലോചനയിലടക്കം പങ്കുള്ള ലേഖകൻ യുഡിഎഫിനെ സഹായിക്കാൻ മുമ്പും കള്ളക്കഥകൾ എഴുതിനിറച്ചിട്ടുണ്ട്‌. യുഡിഎഫ്‌ പത്രം ദിവസവും ക്രൈംബ്രാഞ്ചിന്‌ അന്വേഷിക്കാനുള്ള നിർദേശവും വഴികളും നിർദേശിക്കുന്നുണ്ട്‌. നഗരസഭയിലെ എൽഡിഎഫ്‌ ഭരണം ബിജെപിയെ ഏൽപ്പിക്കുകയെന്ന ദൗത്യമാണ്‌ ഈ രണ്ട്‌ പത്രവും ഏറ്റെടുത്തിട്ടുള്ളത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top