27 April Saturday

തിരുവല്ല നഗരസഭ എൽഡിഎഫിന്‌ ; ശാന്തമ്മ വർഗീസ് ചെയർപേഴ്‌സൺ

വെബ് ഡെസ്‌ക്‌Updated: Thursday Jun 16, 2022

ശാന്തമ്മ വർഗീസ്

തിരുവല്ല> തിരുവല്ല നഗരസഭ ഭരണം വർഷങ്ങൾക്ക് ശേഷം എൽഡിഎഫ് പിടിച്ചെടുത്തു.എൽഡിഎഫ് സ്ഥാനാർത്ഥിയായി മൽസരിച്ച സ്വതന്ത്ര അംഗം ശാന്തമ്മ വർഗീസ് നഗരസഭാ ചെയർപേഴ്സണായി തെരെഞ്ഞെടുക്കപ്പെട്ടു.

ബിജെപി  അംഗം രാഹുൽ ബിജു യുഡിഎഫിന്‌ അനൂകൂലമായി വോട്ടു ചെയ്തു. യുഡിഎഫ്‌ സ്ഥാനാർത്ഥി കോൺഗ്രസ് ഐ യിലെ അനു ജോർജിനും  ശാന്തമ്മ വർഗീസിനും 16 വോട്ടുകൾ വീതം നേടി. ടോസിലൂടെയാണ് ശാന്തമ്മ വർഗീസ് തെരെഞ്ഞെടുക്കപ്പെട്ടത്.

39 അംഗ കൗൺസിലിൽ എൽഡിഎഫ്‌ - 16, യുഡിഎഫ്‌  15, ബിജെപി 7, എസ്‌ഡിപിഐ 1 എന്നിങ്ങനെ യാണ് കക്ഷി നില. ഇതിൽ ഒരു ബിജെപി അംഗം യുഡിഎഫിന്‌  ന് അനുകൂലമായി വോട്ടു ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top