29 March Friday

തിരൂരിൽ കോൺഗ്രസ് നേതാക്കളടക്കം 15ഓളം കുടുംബങ്ങൾ സിപിഐ എമ്മിലേക്ക്; കമ്മിറ്റി പിരിച്ചുവിട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020

തിരൂർ > തിരുന്നാവായയിൽ ബ്ലോക്ക് കോൺഗ്രസ്  ജനറൽ സെക്രട്ടറിയടക്കം 15ഓളം കോൺഗ്രസ് പ്രവർത്തകർ കുടുംബസമേതം സിപിഐ എമ്മിനൊപ്പം ചേർന്നു. പട്ടർനടക്കാവ് ടൗൺ കോൺഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടു. മതേതര മൂല്യങ്ങൾ കാറ്റിൽപറത്തി ബിജെപിയുടെ ബി ടീമായി മാറുന്ന കോൺഗ്രസ് നയത്തിലും ഫണ്ട് സ്വരൂപിക്കുന്നതിനായി മണൽ മാഫിയ അണിയാളായി തിരുന്നാവായയിലെ കോൺഗ്രസ് പ്രവർത്തകരെ കാണുന്ന ഡിസിസി നേതൃത്വത്തിന്റെ നിലപാടിലും പ്രതിഷേധിച്ചാണ് പ്രവർത്തകർ കോൺഗ്രസിൽനിന്നും രാജിവച്ച് സിപിഐ എമ്മിൽ ചേരുന്നത്.

തിരുന്നാവായ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ടി കെ മുഹമ്മദ് കുട്ടി, ടൗൺ കോൺഗ്രസ് പ്രസിഡന്റ് തുറക്കൽ ഷാജിമോൻ, സെക്രട്ടറിമാരായ എം കെ ഷാഫി, ടി കെ ഹംസു, കല്ലിങ്ങൽ കുഞ്ഞ, വൈസ് പ്രസിഡന്റ് ഷംസു പാറയിൽ, ഗഫൂർ പൊട്ടശ്ശോല, അബൂബക്കർ കളപ്പാട്ടിൽ, കളപ്പാട്ടിൽ അലവിക്കുട്ടി, കുണ്ടനിൽ അലവിക്കുട്ടി പൊട്ടശ്ശോല തുടങ്ങിയവരാണ്   സിപിഐ എഎമ്മുമായി സഹകരിക്കുന്നത്.

കോൺഗ്രസ് വിട്ട് സിപിഐ എമ്മിനൊപ്പം ചേർന്നവരെ ഇ ജയൻ സ്വീകരിക്കുന്നു

കോൺഗ്രസ് വിട്ട് സിപിഐ എമ്മിനൊപ്പം ചേർന്നവരെ ഇ ജയൻ സ്വീകരിക്കുന്നു



രാജിവച്ചവരെ സിപിഐ എം തിരുന്നാവായ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ചെങ്കൊടി നൽകി വരവേറ്റു. കുണ്ടിലങ്ങാടി ടി കെ ബി ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷനിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇ ജയൻ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. പി മുഹമ്മദ് താഴത്തറ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ എ ശിവദാസൻ, അഡ്വ. പി ഹംസക്കുട്ടി, മുൻ ഡിസിസി ജനറൽ സെക്രട്ടറി ടി കെ അലവിക്കുട്ടി, പി ഇബ്രാഹിം, ടി കെ മുഹമ്മദ് കുട്ടി, കെ എ കാദർ എന്നിവർ സംസാരിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top