28 March Tuesday

തൃശൂരിൽ അധ്യാപികയെ കൊലപ്പെടുത്തി കവർച്ച

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023

തൃശൂർ> അധ്യാപികയെ തലയ്ക്കടിച്ചു കൊന്ന് ആഭരണങ്ങൾ കവർന്നു. വാടാനപ്പള്ളി ഗണേശമംഗലത്തെ റിട്ടയേർഡ് അധ്യാപിക വസന്ത (77) യാണ് കൊല്ലപ്പെട്ടത്.  ഇവര്‍ വീട്ടിൽ തനിച്ചായിരുന്നു താമസം. തളിക്കുളം എസ്എൻവി യുപി സ്കൂളിലെ അധ്യാപികയായിരുന്നു. 

രാവിലെ ഏഴ് മണിയോടെ ശബ്ദം കേട്ടെത്തിയ  അയൽവാസികളാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ വസന്തയെ കണ്ടത്. സംഭവത്തിൽ ജയരാജ് എന്ന മണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോഷണത്തിന് വേണ്ടിയാണ് വസന്തയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top