18 April Thursday

ഡോക്‌ടറെ ഭീഷണിപ്പെടുത്തി സ്വർണവും പണവും മോഷ്‌ടിച്ച സംഭവം; ഒരാൾ കൂടി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021

നെടുമ്പാശേരി > നെടുമ്പാശേരിയിൽ ഡോക്‌ടറുടെ വീട്ടിൽ നിന്നും സ്വർണവും പണവും മോഷ്‌ടി‌ച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തേനി ടി ടി വി ദിനകരൻ നഗറിൽ ഭഗവതി (47) യെയാണ് ചെങ്ങമനാട് പോലീസ് അറസറ്റ് ചെയ്‌തത്. സംഭവത്തിൽ കൂട്ടുപ്രതികളായ സുന്ദരരാജ്, ജെയ്‌സൻ എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.

2019 ഫെബ്രുവരി 16നായിരുന്നു  കേസിനാസ്‌പദമായ സംഭവം. അത്താണി കെഎസ്ഇബി ഓഫീസിന് സമീപം താമസിക്കുന്ന വനിതാ ഡോക്‌ടറുടെ വീട്ടിൽ കയറി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 57 പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളും ഒന്നര ലക്ഷം വിലയുടെ ഡയമണ്ട് നെക്ലേസും 79,000 രൂപയും കവർച്ച നടത്തിയെന്നാണ് കേസ്.

സംഭവത്തിനു ശേഷം പ്രതികൾ പലയിടങ്ങളിലായി ഒളിവിലായിരുന്നു. തുടർന്ന് ജില്ലാ പോലിസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തിവരികെയാണ് ഭഗവതിയെ കൊടുങ്ങല്ലൂരിൽ നിന്ന് പിടികൂടിയത്. ഇൻസ്‌പെക്‌ടർ എസ് എം പ്രദീപ് കുമാർ, എസ് ഐ പി ജെ കുര്യാക്കോസ്, എ എസ് ഐമാരായ സിനു മോൻ, കെ യു ഷൈൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top