കാഞ്ഞങ്ങാട്> ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം മാവുങ്കാൽ നെല്ലിത്തറയിൽ യുവാവിനെ വെട്ടി വീഴ്‌ത്തി. കാഞ്ഞങ്ങാട് സപ്ലൈകോയിൽ പോയി ഭാര്യയോടൊപ്പം സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കൊടവലത്തെ ചന്ദ്രനെ (45)യാണ് വടിവാളുപയോഗിച്ച് വെട്ടിയത്. കാലിന് ഗുരുതരമായി മുറിവേറ്റ് റോഡിൽ കിടന്ന ഇയാളെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്‌ച വൈകിട്ട് ആറോടയാണ് സംഭവം.
രണ്ടാഴ്ച മുമ്പ് ഗൾഫിൽ നിന്നെത്തിയതാണ് ഇദ്ദേഹം. സാമ്പത്തിക തർക്കമാണ് അക്രമത്തിന് കാരണമെന്നും പ്രതികൾ വാഴക്കോട് സ്വദേശികളാണെന്നും പൊലീസ് സംശയിക്കുന്നു. പ്രതികളെ ചന്ദ്രൻ തിരിച്ചറിഞ്ഞതായും സൂചനയുണ്ട്. അമ്പലത്തറ ഇൻസ്‌പെക്ടർ ടി കെ മുകുന്ദൻ, കാഞ്ഞങ്ങാട് ഇൻസ്‌പെക്ടർ കെ പി ഷൈൻ, എസ്ഐ കെ പി സതീഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..