27 April Saturday

വാട്സ് ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ ഷെയർ ചെയ്‌തു; പള്ളി വികാരിക്കെതിരെ പരാതി നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022

പള്ളി വികാരി സെബാസ്റ്റ്യന്‍ കീഴത്ത്

കണ്ണൂർ> സ്‌ത്രീകളുടെ ആധ്യാത്മിക വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ ഷെയർ ചെയ്‌ത പള്ളി വികാരിക്കെതിരെ പരാതി. 'മാതൃവേദി' ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ പങ്കുവെച്ചെന്ന് കാണിച്ച് കണ്ണൂർ കേളകം അടയ്‌ക്കാത്തോട് സെന്റ് ജോസഫ് കാത്തോലിക്ക് പള്ളി വികാരി സെബാസ്റ്റ്യന്‍ കീഴത്തിനെതിരേയാണ് പരാതി ഉയർന്നിരിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്‌ചയാണ് പരാതിക്കാസ്പദമായ സംഭവമുണ്ടായത്. അശ്ലീല വീഡിയോ ഗ്രൂപ്പിൽ വന്നതോടെ സ്‌ത്രീകൾ മാനന്തവാടി രൂപതാ ആസ്ഥാനത്ത് പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് സെബാസ്റ്റ്യൻ കീഴേത്തിനെ രൂപതാ ആസ്ഥാനത്തേക്ക് തിരിച്ചുവിളിക്കുകയും തൽസ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്‌തു. വീഡിയോ പോസ്റ്റു ചെയ്‌തത് തനിക്ക് പറ്റിയ കൈപ്പിഴയാണെന്നാണ് വൈദികൻ നൽകിയ വിശദീകരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top