29 October Wednesday

13 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Wednesday May 11, 2022

പെരിന്തൽമണ്ണ> ഏലംകുളം മപ്പാട്ടുക്കരയിൽ മാനസികാസ്വസ്ഥ്യമുള്ള യുവതി 13 ദിവസം പ്രായമായ കുഞ്ഞിനെ പുഴയിലെറിഞ്ഞു. ഏലംകുളം മപ്പാട്ടുക്കര പൊന്നാക്കര റഹീമയുടെ 13 ദിവസം പ്രായമായ പെൺകുഞ്ഞാണ്‌ മരിച്ചത്. ചൊവ്വാഴ്‌ച രാത്രി 11.30ഓടെ ആണ്‌ സംഭവം.

എന്നാൽ രാത്രി കുഞ്ഞുമായി മപ്പാട്ടുക്കര റെയിൽവേ പാലത്തിലൂടെ നടക്കുമ്പോൾ ട്രെയിൻ വന്നതിനെ തുടർന്ന്‌ സുരക്ഷക്കായി പാലത്തിലെ ബോക്‌സിൽ കയറിനിൽക്കുന്നതിനിടെ അബദ്ധത്തിൽ കുഞ്ഞ്‌ കൈയിൽനിന്ന്‌ പുഴയിലേക്ക്‌ വീഴുകയായിരുന്നു എന്നാണ്‌ യുവതി പൊലീസിന്‌ നൽകിയ മൊഴി.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top