29 March Friday

VIDEO - സ്‌കൂൾ തുറക്കണമെന്ന്‌ പരാതി പറഞ്ഞ യുകെജിക്കാരിയെ വീഡിയോ കോൾ വിളിച്ച്‌ മന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 21, 2021

തിരുവനന്തപുരം > വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങി വീർപ്പുമുട്ടി കരഞ്ഞ വയനാട്ടിലെ യുകെജിക്കാരി തൻഹ ഫാത്തിമയോട്‌ വീഡിയോ കോളിൽ സംസാരിച്ച്‌ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി.  ‘ഇനി എനിക്ക് പറ്റൂല ഉമ്മാ, ഇനി എനിക്ക് ഒരിക്കലും പറ്റൂല.. ’ എന്ന്‌ സ്‌കൂൾ തുറക്കാത്തതിൽ വിങ്ങിപൊട്ടുന്ന തൻഹ ഫാത്തിമയുടെ വീഡിയോ വൈറൽ ആയിരുന്നു. ഈ വീഡിയോ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും തന്റെ ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു.

സ്‌കൂൾ ഉടൻ തുറക്കണം എന്നായിരുന്നു തൻഹയുടെ ആവശ്യം. നവംബർ ഒന്നിന് സ്‌കൂൾ തുറക്കുന്ന കാര്യം മന്ത്രി കുട്ടിയെ അറിയിച്ചു. കൂട്ടുകാരുമൊത്ത് കളിക്കാനാകത്തതിലും ടീച്ചർമാരെ നേരിൽ കാണാനാകത്തതിലുമുള്ള പരിഭവം തൻഹ മന്ത്രിയോട് പങ്കുവച്ചു. തനിക്ക് സ്‌കൂൾ തന്നെ കാണാൻ പറ്റിയിട്ടില്ലെന്നും കുട്ടി മന്ത്രിയോട് പറഞ്ഞു. എല്ലാത്തിനും വഴിയുണ്ടാക്കാമെന്ന്‌ പറഞ്ഞ്‌ മന്ത്രി കുട്ടിയെ ആശ്വസിപ്പിച്ചു. വയനാട്ടിൽ വരുമ്പോൾ തന്നെ നേരിൽ കാണാൻ വരണമെന്ന ആവശ്യവും മന്ത്രി അംഗീകരിച്ചു. വയനാട്‌ മരിയനാട് സ്‌കൂൾ വിദ്യാർഥിയാണ്‌ തൻഹ ഹാത്തിമ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top