27 April Saturday

ഭാര്യയുടെ സഹോദരനെ വെട്ടി കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 6, 2022

കാഞ്ഞങ്ങാട്> ഭാര്യയുടെ സഹോദരനെ വെട്ടി കൊന്ന് ഒളിവിൽ പോയ പ്രതി പിടിയിൽ. ബാംഗ്ലൂർ വണ്ടർപേട്ട് സ്വദേശി ഗണേശൻ സെൽവരാജ് (61) നെയാണ് അമ്പലത്തറ സ്റ്റേഷൻ ഓഫീസർ ടി കെ മുകുന്ദൻ്റെ നേതൃത്വത്തിലുള്ള  പോലീസ് സംഘം ബാംഗ്ലൂരിൽ വച്ച് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഇയാളുടെ ആദ്യ ഭാര്യയിലുള്ള മക്കളുടെ വിട്ടിൽ രഹസ്യമായി എത്തുന്ന വിവരത്തെ തുടർന്ന് അമ്പലത്തറ പോലീസ് ബാംഗ്ലൂർ വണ്ടർപേട്ടിൽ എത്തി പിടികൂടുകയായിരുന്നു.

കഴിഞ്ഞ ജൂലായ് 31ന് രാത്രിയിലാണ് പുല്ലൂർ കോളോത്ത് നമ്പ്യാടുക്കം സുശീലഗോപാലൻ നഗറിലെ പരേതരായ പൊന്നപ്പൻ- കമലവതി ദമ്പതികളുടെ  മകൻ  നീലകണ്ഠൻ(36) വെട്ടേറ്റ് മരിച്ചത്. നീലകണ്ഠന്റെ ഭാര്യയും കുട്ടിയും ബാംഗ്ലൂരിലെ വീട്ടിലേക്ക് പോയതായിരുന്നു. ഈ ദിവസങ്ങളിൽ നീലകണ്ഠന്റെ സഹോദരി സുശീലയുടെ ഭർത്താവായ ഗണേശനും ഈ വീട്ടിൽ  താമസിച്ചിരുന്നത്. നീലകണ്ഠൻ്റെ മറ്റൊരു സഹോദരിയുടെ മകൻ അഭിജിത്ത് ഗണേശൻ്റെ കൂടെ പൊയിൻ്റിംഗ് ജോലി ചെയ്തിരുന്നു. വിട്ടുടമയിൽ നിന്ന് വാങ്ങിക്കുന്ന ശബളത്തിൽ നിന്ന് നല്ലൊരു ശതമാനം ഗണേശൻ കൈലാക്കിയിരുന്നു. ബാക്കി തുക മാത്രമോ അഭിജിത്തിന് നൽകിയിരുന്നുള്ളു. ഇത് നീലകണ്ഠൻ
ചോദ്യം ചെയ്തിരുന്നു. ഇതിൻ്റെ വിരോധത്തിൽ ഉറങ്ങികിടന്ന നീലകണ്ഠനെ ഗണേശൻ  വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

കൊല നടത്തിയ ശേഷം ഗണേശൻ പുലർച്ചെ അവിടെ മുങ്ങുകയായിരുന്നു.രാവിലെ നീലകണ്ഠന്റെ മരുമകൻ  അഭിജിത്ത് ചായയുമായി വന്നപ്പോൾ വീടിന്റെ വാതിൽ പുറത്തുനിന്നും പൂട്ടിട്ട് പൂട്ടിയനിലയിലായിരുന്നു. വാതിൽ തുറന്നപ്പോൾ വീട്ടിനുള്ളിലെ കിടപ്പുമുറിയിലെ കട്ടിലിൽ നീലകണ്ഠൻ വെട്ടേറ്റ് മരിച്ചനിലയിലായിരുന്നു. ഗണേശനെ കണ്ടത്താൻ പല സ്ഥലങ്ങളിലും അന്വേഷണം നടത്തിയ പോലീസ് ഇയാളെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട്  നോട്ടീസ് പുറപ്പെട്ടിച്ചിരുന്നു. സി ഐക്ക് പുറമെ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഹരീഷ്കുമാർ, ടി വി രഞ്ജിത്ത്, സുജിത്ത് കരിവെള്ളൂർ എന്നിവരും ചേർന്നാണ് ബാംഗ്ലൂരിൽ നിന്ന് പ്രതിയെ പിടികൂടിയത്. ഹോസ്ദുർഗ്  കോടതിയിൽ ഹാജരാക്കിയ ഗണേശനെ രണ്ടാഴ്ചത്തേക്ക് റിമാൻ്റ് ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top