17 September Wednesday

പി വി ജീജോയ്‌ക്ക്‌ തായാട്ട്‌ ശങ്കരൻ പുരസ്‌കാരം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023

പി വി ജീജോ

കോഴിക്കോട്‌ > ഇന്ത്യൻ റീഡേഴ്‌സ്‌ ഫോറം കേരള ചാപ്‌റ്ററിന്റെ പ്രഥമ തായാട്ട്‌ ശങ്കരൻ പുരസ്‌കാരം ദേശാഭിമാനി പാലക്കാട്‌ ന്യൂസ്‌ എഡിറ്റർ പി വി ജീജോയ്‌ക്ക്‌.   10,000 രൂപയും ശിൽപവുമാണ്‌ പുരസ്‌കാരം. കെ പി കേശവമേനോൻ പുരസ്‌കാരം മാതൃഭൂമി ന്യൂസ്‌ എഡിറ്റർ എം പി സൂര്യദാസിന്‌ സമ്മാനിക്കും.

പത്രപ്രവർത്തകൻ എ സജീവൻ ചെയർമാനും കേരള ചലചിത്ര അക്കാദമി സെക്രട്ടറി സി അജോയ്‌, എഴുത്തുകാരൻ പ്രതാപൻ തായാട്ട്‌, കവി കാനേഷ്‌ പൂനൂർ, ചരിത്രാധ്യാപകൻ വസിഷ്‌ഠ്‌ മാണിക്കോത്ത്‌ എന്നിവരടങ്ങിയ സമിതിയാണ്‌ പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്‌.

കണ്ണൂർ കയരളം പരേതരായ ചെക്കിയിൽ കുഞ്ഞിരാമൻെ മണിയാണിയുടെയും എം സുഭദ്രയുടെയും മകനാണ് ജീജോ. കേരള മീഡിയ അക്കാദമി ഫെല്ലൊഷിപ്പ്‌, സുരാസു സാംസ്‌കാരിക പുരസ്‌കാരം, ഐ വി ദാസ്‌ സ്‌മാരക അവാർഡ്‌ എന്നിവ നേടിയിട്ടുണ്ട്‌. കാലിക്കറ്റ്‌ സർവകലാശാലക്കടുത്ത്‌ മോസ്‌കോപ്പാറ ഗയയിലെ അനുപമ ഇ പ (ജിവിഎച്ച്‌എസ്‌ കൊട്ടപ്പുറം) യാണ്‌ ഭാര്യ.  മകൻ: അയാൻ സൗഗത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top