19 March Tuesday

തവനൂർ സെൻട്രൽ 
ജയിലിലേക്ക്‌ തടവുകാരെ എത്തിച്ചുതുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022
തവനൂർ > ജൂണില്‍ ഉദ്‌ഘാടനംചെയ്യപ്പെട്ട തവനൂർ സെൻട്രൽ ജയിലിലേക്ക്‌ തടവുകാരെ മാറ്റിത്തുടങ്ങി. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽനിന്നുള്ള 50 പേരെയാണ്‌ ആദ്യഘട്ടത്തിൽ  എത്തിച്ചിട്ടുള്ളത്. മൂന്നു നിലകളിലായി 706 തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. ഘട്ടം ഘട്ടമായാണ് കൂടുതൽ തടവുകാരെ ഇങ്ങോട്ടെത്തിക്കുക.
 
ജൂൺ 12നാണ് തവനൂർ സെൻട്രൽ പ്രിസൺ ആൻഡ്‌ കറക്‌ഷൻ ഹോം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്‌തത്‌. ഐക്യകേരളം രൂപീകരിച്ചശേഷം സർക്കാർ നിർമിച്ച ആദ്യത്തെയും സംസ്ഥാനത്തെ നാലാമത്തെയും രാജ്യത്തെ 145ാമത്തെയും സെൻട്രൽ ജയിലുമാണ് തവനൂർ കൂരടയിലേത്.
 
34 ബാരക് സെല്ലുകൾ, 24 സെല്ലുകൾ, ട്രാൻസ്ജെൻഡർമാർക്കായി രണ്ടു സെല്ലുകൾ, ഫ്ലഷ് ടാങ്ക് സൗകര്യത്തോടെയുള്ള 84 ശുചിമുറികൾ, ഷവർ സൗകര്യത്തോടെയുള്ള 84 കുളിമുറി, അത്യാധുനിക രീതിയിലുള്ള അടുക്കള, തടവുകാരുടെ വിദ്യാഭ്യാസത്തിനും തൊഴിൽ പരിശീലനത്തിനും തൊഴിൽ ശാലകൾക്കും വേണ്ടിയുള്ള മുറികളും സജ്ജമാക്കിയിട്ടുണ്ട്. 35 കോടിയോളം ചെലവിട്ടാണ് ജയിൽ നിർമിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top