25 April Thursday

തളിര് സ്‌കോളര്‍ഷിപ്പ് 2021-22 രജിസ്‌ട്രേഷന്‍ 30 വരെ

വെബ് ഡെസ്‌ക്‌Updated: Saturday Nov 20, 2021

തിരുവനന്തപുരം > കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തളിര് സ്‌കോളര്‍ഷിപ്പ് 2021-22 പദ്ധതിയുടെ രജിസ്ട്രേഷന് നവംബർ 30 വരെ അപേക്ഷിക്കാം. https://scholarship.ksicl.kerala.gov.in/ എന്ന സൈറ്റ്‌വഴി ഓണ്‍ലൈനായാണ് രജിസ്ട്രേഷന്‍.

കേരളത്തിലൊട്ടാകെ 2500ഓളം കുട്ടികള്‍ക്കായി 16ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പുകളാണ് വിതരണം ചെയ്യുക. തളിര് മാസികയുടെ വാര്‍ഷികവരിസംഖ്യയായ 200രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ കുട്ടികള്‍ക്കും 2022 ജനുവരി മുതല്‍ ഡിസംബര്‍വരെയുള്ള ഒരു വര്‍ഷത്തെ തളിര് മാസിക തപാലില്‍ ലഭിക്കും. എറണാകുളം ജില്ലയിലുള്ളവര്‍ക്ക് സംശയനിവാരണത്തിന് 9495810840 എന്ന നമ്പറില്‍ രാവിലെ 11 മുതല്‍ വൈകിട്ട് 5വരെ ബന്ധപ്പെടാവുന്നതാണ്.

ജൂനിയര്‍ (5,6,7 ക്ലാസുകള്‍), സീനിയര്‍ (8,9,10 ക്ലാസുകള്‍) വിഭാഗങ്ങളിലായാണ് പരീക്ഷ നടക്കുക. പൊതുവിജ്ഞാനം, ആനുകാലികം,  ബാലസാഹിത്യം, സ്‌കൂള്‍ സിലബസ്സുമായി ബന്ധപ്പെട്ട സാഹിത്യം, ചരിത്രം,  തളിര് മാസിക  എന്നിവയെ ആസ്പദമാക്കിയാണ് പരീക്ഷ. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പരീക്ഷ നടക്കും.

2022 ജനുവരി മാസത്തിലാവും ജില്ലാതല പരീക്ഷ. ജില്ലാതല മത്സരവിജയികള്‍ക്ക് ഓരോ ജില്ലയിലും 60 കുട്ടികള്‍ക്ക് 1000രൂപയുടെ സ്‌കോളര്‍ഷിപ്പും 100 കുട്ടികള്‍ക്ക് 500രൂപയുടെ സ്‌കോളര്‍ഷിപ്പും ലഭ്യമാവും. കേരളത്തിലൊട്ടാകെ 2500ഓളം കുട്ടികള്‍ക്കായി 16ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പുകളാണ് വിതരണം ചെയ്യുക. സംസ്ഥാനതലത്തില്‍ ഇരു വിഭാഗത്തിലും ആദ്യമെത്തുന്ന മൂന്നു സ്ഥാനക്കാര്‍ക്ക് 10000, 5000, 3000 രൂപയുടെ സ്‌കോളര്‍ഷിപ്പുകളും നല്‍കും.  കൂടുതല്‍ വിവരത്തിന് 8547971483, 0471-2333790, scholarship@ksicl.org

തളിര് മാസിക വായിക്കാം

തളിര് സ്കോളര്‍ഷിപ്പ് പ്രമാണിച്ച് തളിര് മാസികയുടെ കഴിഞ്ഞ ലക്കങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ksicl.org എന്ന സൈറ്റില്‍ തളിര് എന്ന മെനുവില്‍ പഴയ ലക്കങ്ങള്‍ വായിക്കാം.

കഴിഞ്ഞ വര്‍ഷത്തെ ചോദ്യങ്ങള്‍

തളിര് സ്കോളര്‍ഷിപ്പ് ജില്ലാതല പരീക്ഷയുടെ കഴിഞ്ഞ വര്‍ഷത്തെ ചോദ്യങ്ങള്‍ ksicl.org എന്ന സൈറ്റില്‍ ലഭ്യമാണ്.

സ്‌കൂളുകള്‍ക്കും സമ്മാനം

തളിര് സ്കോളര്‍ഷിപ്പിന് 100 കുട്ടികളെ ചേര്‍ക്കുന്ന സ്കൂളുകള്‍ക്ക് 1000രൂപ വില വരുന്ന ബാലസാഹിത്യ പുസ്തകങ്ങള്‍ സമ്മാനമായി ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top