27 April Saturday

തലശേരി–മൈസൂരു റെയിൽപ്പാത: ഹെലിബോൺ സർവേ ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021

ഹെലിബോൺ ഭൂമിശാസ്‌ത്ര മാപ്പിങ്ങിനുള്ള സർവേയുടെ മുന്നോടിയായി ഹെലികോപ്‌റ്റർ പരീക്ഷണ പറക്കലിനൊരുങ്ങുന്നു

ബത്തേരി >  തലശേരി - മൈസൂരു റെയിൽവേ പാതക്കായുള്ള ഹെലിബോൺ ഭൂമിശാസ്‌ത്ര മാപ്പിങ്ങിനുള്ള സർവേ ബുധൻ തുടങ്ങും. രാവിലെ എട്ടോടെയാണ്‌ സർവേക്ക്‌ തുടക്കം. ഇതിനുള്ള ഹെലികോപ്‌റ്റർ തിങ്കൾ വൈകിട്ട്‌ ബത്തേരി സെന്റ്‌മേരീസ്‌ കോളേജ്‌ ഹെലിപ്പാഡ്‌ എത്തുകയും ചൊവ്വ രണ്ട്‌ തവണ പരീക്ഷണ പറക്കൽ നടത്തുകയുംചെയ്‌തു. സെന്റ്‌ മേരീസ്‌ കോളേജ്‌ ഹെലിപ്പാഡാണ്‌ സർവേയുടെ ബേസ്‌ ഗ്രൗണ്ട്‌. ജ്യോഗ്രഫിക്കൽ മാപ്പിങ്ങിനായുള്ള ക്രമീകരണം ഏതാണ്ട്‌ പൂർത്തിയായി.

ഹൈദരാബാദ്‌ ആസ്ഥാനമായ നാഷണൽ ജ്യോഗ്രഫിക്‌ റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ടാണ്‌ കൊങ്കൺ റെയിൽവേ കോർപറേഷനുവേണ്ടി സർവേ ഏറ്റെടുത്തത്‌. ഹെലികോപ്‌റ്ററിൽ പ്രത്യേകം ഉപകരണങ്ങൾ ഘടിപ്പിച്ച്‌ പാതയുടെ അലൈൻമെന്റ്‌ നിശ്ചയിച്ച ഭാഗങ്ങളിലൂടെ പറന്നാണ്‌ സർവേ. കഴിഞ്ഞ 17ന്‌ തുടങ്ങാനിരുന്ന സർവേ മഴ കനത്തതിനെ തുടർന്നാണ്‌ വൈകിയത്‌. കാലാവസ്ഥ അനുകൂലമായാൽ 10 ദിവസത്തിനകം പൂർത്തിയാവും. ഹെലിബോൺ സർവേക്കായി ഡിസംബർ അഞ്ചുവരെയാണ്‌ ഹെലിപ്പാഡ്‌ ഏറ്റെടുത്തത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top