തലശേരി> സിപിഐ എം പ്രവർത്തകരായ നെട്ടൂർ ഇല്ലിക്കുന്നിലെ പൂവനാഴി ഷെമീറിനെയും കെ ഖാലിദിനെയും കുത്തിക്കൊന്ന സംഘത്തിൽ ബിജെപി–ആർഎസ്‌എസ് പ്രവർത്തകനും. മുഖ്യപ്രതി നെട്ടൂർ ചിറക്കക്കാവ് ജനകീയ വാട്ടർടാങ്കിനടുത്ത വണ്ണത്താൻവീട്ടിൽ കെ നവീൻ (32) സംഘ്‌പരിവാർ പ്രവർത്തകനാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനൊപ്പം പ്രതി നിൽക്കുന്ന പടവും പുറത്തുവന്നു.
ലഹരി മാഫിയ സംഘത്തിൽ ഉൾപ്പെട്ട കൊലയാളികൾക്ക് രാഷ്‌ട്രീയ നിറം നൽകി സിപിഐ എമ്മിനെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നതിനിടെയാണ് ബിജെപിക്കാരനും സംഘത്തിലുണ്ടെന്ന വിവരം പുറത്തുവന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..