29 March Friday
ദേശീയപാത 66 ആറുവരിയാക്കുന്നതിന്റെ ആദ്യറീച്ച്

തലപ്പാടി - ചെങ്കള ദേശീയപാത ആറുവരിയാക്കൽ: കരാർ ഊരാളുങ്കൽ സൊസൈറ്റിക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Feb 24, 2021

കോഴിക്കോട്‌ > ദേശീയപാത 66 (പഴയ എൻഎച്ച്‌ 17)ൽ തലപ്പാടി മുതൽ ചെങ്കളവരെയുള്ള 39 കിലോമീറ്റർ റോഡ് ആറുവരിപ്പാതയായി വികസിപ്പിക്കുന്നതിനുള്ള കരാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക്.

ദേശീയപാതാ അതോറിറ്റിയുടെ കരാറിൽ ആദ്യമായാണ് ഊരാളുങ്കൽ സൊസൈറ്റി തനിച്ച്‌ പങ്കെടുക്കുന്നതും കരാർ നേടുന്നതും. രാജ്യാന്തര ടെൻഡറിൽ അദാനി ഗ്രൂപ്പ്,  മേഘ, കെഎൻആർ ഗ്രൂപ്പുകൾ എന്നിവയുമായി മത്സരിച്ചാണ് കരാർ നേടിയയത്.  കേന്ദ്രസർക്കാരിന്റെ കരാറുകൾ ലഭിക്കുന്ന നിലയിലേക്കുള്ള ഊരാളുങ്കൽ സൊസൈറ്റിയുടെ വളർച്ച ഗുണമേന്മയ്ക്കും മികച്ച സേവനത്തിനുമുള്ള അംഗീകാരമാണെന്ന് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി പറഞ്ഞു.

കേരളത്തിൽനിന്നുള്ള ഒരു കരാർസ്ഥാപനത്തിനു കിട്ടുന്ന ഏറ്റവും വലിയ പ്രവൃത്തിയാണിത്. ഇത്തരം പ്രവൃത്തികൾഏറ്റെടുത്തു നടത്താൻ കഴിയുന്ന രാജ്യത്തെ ഏക സഹകരണസംഘവും ഊരാളുങ്കലാണ്. സംസ്ഥാനാതിർത്തിയിൽനിന്നുള്ള ഈ ആദ്യറീച്ചിന്റെ കരാർ 1704.125 കോടി രൂപയ്ക്കാണു ലഭിച്ചത്. ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ടെൻഡറിനെക്കാൾ 132 കോടി രൂപ കുറവാണിത്. അദാനി ഗ്രൂപ്പ് 1836.49 കോടി രൂപയും മേഘ ഗ്രൂപ്പ് 1965.99 കോടി രൂപയും കെഎൻആർ ഗ്രൂപ്പ് 2199.00 കോടി രൂപയുമാണ്‌ ക്വാട്ട്‌ ചെയ്തത്. രണ്ടുവർഷമാണ്‌ നിർമാണ കാലാവധി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top