26 April Friday

2.7 കോടി പാഠപുസ്തകങ്ങളുടെ 
അച്ചടി പൂർത്തിയായി

എസ്‌ ശ്രീലക്ഷ്‌മിUpdated: Wednesday May 17, 2023



കൊച്ചി
പുതിയ അധ്യയനവർഷത്തേക്കുള്ള  2,70,00,000 പാഠപുസ്‌തകങ്ങളുടെ അച്ചടി കേരള ബുക്‌സ്‌ ആൻഡ്‌ പബ്ലിക്കേഷൻസ്‌ സൊസൈറ്റിയിൽ (കെബിപിഎസ്‌) പൂർത്തിയായി. ആദ്യവാല്യത്തിൽ  ശേഷിക്കുന്ന 11,07,400 പുസ്തകങ്ങൾ ഈ മാസം അവസാനത്തോടെ അച്ചടിക്കും.  ആകെ 2,81,07,400 ഒന്നാം വാല്യം പുസ്തകങ്ങളാണ്‌ വേണ്ടത്‌. ഡിസംബർ അവസാനമാണ്‌ അച്ചടി ആരംഭിച്ചത്‌.

അച്ചടിച്ച പുസ്തകങ്ങൾ ജില്ലാ ഡിപ്പോകളിലെത്തിച്ച്‌  സ്കൂളുകൾക്ക്‌ നൽകി  തുടങ്ങി. പകുതിയിലധികം പുസ്തകങ്ങളുടെ വിതരണം പൂർത്തിയായി. 1,81,72,300 പുസ്തകങ്ങളുള്ള രണ്ടാംവാല്യത്തിന്റെ അച്ചടി ജൂണിൽ ആരംഭിക്കും. മൂന്നാംവാല്യത്തിൽ 19,21,500ഉം അച്ചടിക്കണം. മൂന്നുവാല്യങ്ങളിലായി 4,82,01,200 പുസ്തകങ്ങൾ അച്ചടിക്കാനാണ്‌ ഓർഡർ ലഭിച്ചിട്ടുള്ളതെന്ന്‌ കെബിപിഎസ്‌ അധികൃതർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top