20 April Saturday

പത്ത്‌ പൊതുമേഖലാ സ്ഥാപനത്തിനുകൂടി ചെയർമാന്മാരായി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021

തിരുവനന്തപുരം > സംസ്ഥാന വ്യവസായവകുപ്പിനു കീഴിലുള്ള 10 പൊതുമേഖലാ സ്ഥാപനത്തിനുകൂടി ചെയർമാൻമാരെ നിശ്ചയിച്ച്‌ ഉത്തരവിറങ്ങി. കേരള ക്ലേയ്സ് ആൻഡ് സിറാമിക് (കെസിസിപിഎൽ) ചെയർമാനായി സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷിനെ നിയമിച്ചു. കണ്ണൂർ സഹകരണ സ്‌പിന്നിങ് മിൽസ്-എം പ്രകാശൻ (സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റ് അംഗം), ഹാൻഡ്‌ലൂം ഡെവലപ്മെന്റ് കോർപറേഷൻ (ഹാൻവീവ് )- ടി കെ ഗോവിന്ദൻ (സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റംഗം), കാഷ്യൂ ഡെവലപ്മെന്റ്‌ കോർപറേഷൻ-എസ് ജയമോഹൻ (സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറിയറ്റംഗം).

സംസ്ഥാന കാഷ്യൂ വർക്കേഴ്‌സ്‌അപ്പെക്‌സ്‌ ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി (കാപ്പെക്സ്‌)- എം ശിവശങ്കരപ്പിള്ള (കൊല്ലം ജില്ലാ സെക്രട്ടറിയറ്റംഗം), ആലപ്പി സഹകരണ സ്‌പിന്നിങ് മിൽ-കെ മഹേന്ദ്രൻ (ആലപ്പുഴ ജില്ലാ സെക്രട്ടറിയറ്റംഗം), കയർ മെഷിനറി മാനുഫാക്ചറിങ് കമ്പനി ലിമിറ്റഡ്-എം എച്ച് റഷീദ്‌-(ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം), കേരള സ്റ്റേറ്റ് കയർ കോർപറേഷൻ– ജി വേണുഗോപാൽ (ആലപ്പുഴ ജില്ലാ സെക്രട്ടറിയറ്റംഗം), ആലുവയിലെ ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ (എഫ്ഐടി) ആർ അനിൽകുമാർ (എറണാകുളം ജില്ലാ കമ്മിറ്റിയംഗം). കേരള ആർട്ടിസാൻസ് ഡെവലപ്മെന്റ്‌ കോർപറേഷൻ- നെടുവത്തൂർ സുന്ദരേശൻ (സിപിഐ എം
നെടുവത്തൂർ ഏരിയ കമ്മിറ്റി അംഗം).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top