19 December Friday

ടീം ഇന്ത്യക്ക് ആശംസാ ഗാനങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Wednesday Oct 4, 2023

തിരുവനന്തപുരം> 13-ാമത് ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ഒക്ടോബര്‍ 5 മുതല്‍ നവംബര്‍ 19 വരെ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ അരങ്ങേറും. ഇന്ത്യ അടക്കം 10 ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത്.

12 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ മറ്റൊരു ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. ടീം ഇന്ത്യക്ക് ആശംസയേകിക്കൊണ്ട് രണ്ട് ഗാനങ്ങള്‍ കോഴിക്കോട്ടു നിന്നും തയ്യാറാക്കപ്പെട്ടിരിക്കുന്നു. ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ഗാനങ്ങള്‍ രചിച്ചത് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് മുന്‍ ചരിത്രവിഭാഗം മേധാവി ഡോ. എം.സി.വസിഷ്ഠാണ്.

വസിഷ്ഠിന്റെ വരികള്‍ക്ക് സംഗീതം നല്‍കി ആലപിച്ചിട്ടുള്ളത് അദ്ദേഹത്തിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ സായി ഗിരിധര്‍ ആണ്.

    ഇന്ത്യയുടെ ദേശീയോദ്ഗ്രഥനത്തെ ശക്തിപ്പെടുത്തുന്ന ഘടകങ്ങളിലൊന്ന് ക്രിക്കറ്റാണെന്നും ക്രിക്കറ്റിലെ ഇന്ത്യയുടെ വിജയം ഇന്ത്യയിലെ ജനങ്ങള്‍ മുഴുവന്‍ ആഗ്രഹിക്കുന്നു എന്നുള്ള ആശയങ്ങളാണ് ഗാനത്തില്‍ ഉള്ളത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top