ആലപ്പുഴ > പിക്ക് അപ് വാനിൽ സവോളയോടൊപ്പം കടത്തികൊണ്ടുവന്ന 18 ലക്ഷം വിലവരുന്ന പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവത്തിൽ രണ്ടുപേർ പിടിയിലായി. വാൻ ഡ്രൈവർ ആലപ്പുഴ ആലിശേരി വെളിമ്പറമ്പ് മുനീർ (28), അമ്പലപ്പുഴ തെക്ക് കാവുങ്കൽ പുരയിടത്തിൽ സജീർ(23)എന്നിവരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കലക്‌ടറേറ്റിന് സമീപത്തുനിന്ന് പിടികൂടിയത്.
സവോളക്കൊപ്പം 88 ചാക്കുകളിലായി 5500 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തു. ബംഗളുരുവിൽനിന്ന് പുകയില ഉൽപ്പന്നങ്ങൾ കടത്തിക്കൊണ്ടുവരുന്നതായി സൗത്ത് സിഐ അരുൺകുമാറിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..