18 September Thursday

കൊച്ചിയില്‍ വഴി യാത്രക്കാരെ ടാര്‍ ഒഴിച്ച് പൊള്ളിച്ചു; 3 യുവാക്കള്‍ക്ക് ഗുരുതര പൊള്ളല്‍

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022

കൊച്ചി> ചെലവന്നൂരില്‍ ടാറിംഗ് തൊഴിലാളികള്‍ യാത്രക്കാരുടെ ദേഹത്ത് ടാര്‍ ഒഴിച്ച് പൊള്ളിച്ചു. ആക്രമണത്തില്‍ സഹോദരങ്ങളായ മൂന്ന് യുവാക്കള്‍ക്ക് ഗുരുതര പൊള്ളലേറ്റു. വിനോദ് വര്‍ഗീസ്, വിനു, ജിജോ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.

ചെലവന്നൂരില്‍ റോഡില്‍ കുഴി അടക്കുന്ന ജോലിക്കാരനാണ് തിളച്ച ടാര്‍ ഒഴിച്ചത്. മുന്നറിയിപ്പ് ബോര്‍ഡ് വെക്കാതെ വഴി തടഞ്ഞത് ചോദ്യം ചെയ്തതിനാണ് ജോലിക്കാരന്‍ ടാര്‍ ഒഴിച്ചതെന്ന് യുവാക്കള്‍ പറയുന്നു.

ഗതാഗതം നിയന്ത്രിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പുറത്തുവരുന്ന വിവരം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top