20 April Saturday

ആർഎസ്‌എസിന്റെ വോട്ട്‌‌ വേണ്ടെന്ന്‌ 
മുല്ലപ്പള്ളി പറയുമോ: ഡോ. ടി എം തോമസ്‌ ഐസക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Apr 6, 2021


ആലപ്പുഴ
ആർഎസ്‌എസിന്റെ വോട്ടുവേണ്ടെന്ന്‌ പറയാൻ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ ആർജവം കാട്ടണമെന്ന്‌ ധനമന്ത്രി ഡോ. ടി എം തോമസ്‌ ഐസക്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മഞ്ചേശ്വരം, നേമം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ബിജെപിയെ തോൽപ്പിക്കുക എൽഡിഎഫ്‌ ആയിരിക്കും.  യുഡിഎഫ്‌ മൂന്നാം സ്ഥാനത്താകും.

എവിടെയൊക്കെ ബിജെപിയുടെ വോട്ടുവാങ്ങുന്നുണ്ടെന്ന്‌ മുല്ലപ്പള്ളി വിശദീകരിക്കണം. കോ–-ലീ–-ബി സഖ്യം ഈ  തെരഞ്ഞെടുപ്പിലും സജീവമാണ്‌. ഗുരുവായൂരിൽ ലീഗ്‌ സ്ഥാനാർഥിയെ വിജയിപ്പിക്കുമെന്ന്‌ സുരേഷ്‌ ഗോപി പറഞ്ഞത്‌ ഇതിന്‌ തെളിവാണ്‌.  നൂറിലേറെ സീറ്റ്‌ നേടി എൽഡിഎഫ്‌ വീണ്ടും അധികാരത്തിൽ വരുമെന്നുറപ്പാണെന്ന്‌ ഐസക്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top