17 December Wednesday

കോഴിക്കോട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ മുൻ സെക്രട്ടറി ടി എം അബ്‌ദുറഹ്മാൻ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 1, 2023

ടി എം അബ്‌ദുറഹ്മാൻ

കോഴിക്കോട് > കോഴിക്കോട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറിയും എൻഐടി കായികവിഭാഗം റിട്ട. പ്രൊഫസറുമായ ടി എം അബ്‌ദുറഹ്മാൻ (83) അന്തരിച്ചു. ഏഷ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിന്റെ മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന ഫുട്ബോൾ റഫറി ബോർഡ് ചെയർമാനായിരുന്നു.

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ കലിക്കറ്റ് എൻഐടിക്ക്  കായിക മേഖലയിൽ മേൽവിലാസം ഉണ്ടാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. കോഴിക്കോട് ആസ്ഥാനമായി സെപ്‌റ്റ് പ്രവർത്തനം ആരംഭിച്ചപ്പോൾ നേതൃനിരയിലുണ്ടായിരുന്നു. എൻഐടി കലിക്കറ്റ് സർവകലാശാലയുടെ ഭാഗമായിരുന്ന കാലത്ത് അന്തർ സർവകലാശാല മത്സരങ്ങളിൽ നിരവധി താരങ്ങളെ സംഭാവന ചെയ്‌തു. നെഹ്റു കപ്പ്  സംഘാടക സമിതി സംഘാടക സമിതി ജനറൽ സെക്രട്ടറിയായിരുന്നു.  ഭാര്യ: പരേതയായ തൈക്കണ്ടി സി കെ പി പാത്തുട്ടി. മക്കൾ: സകീന, സബീന , സി കെ പി ഷാനവാസ്, ഷെമി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top